20 September Friday

കൈകോർത്ത്‌ മലപ്പുറം

സ്വന്തം ലേഖികUpdated: Thursday Aug 15, 2019

മലപ്പുറം കലക്ടറേറ്റിലെ കലക്‌ഷൻ സെന്റർ

മലപ്പുറം
ദുരിതം പെയ്‌തിറങ്ങിയ മലപ്പുറത്തിന്‌ താങ്ങായി അവശ്യസാധനങ്ങളുടെ കളക്ഷൻ സെന്ററുകൾ സജീവം.  
നാല്‌   സെന്ററുകളാണ്‌ ജില്ലയിൽ  ഡെപ്യൂട്ടി കലക്ടർ (എൽഎ) പി അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്‌.   
ജില്ലക്കകത്തും പുറത്തുമുള്ള സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ  എന്നിവരിൽനിന്ന്‌  ലഭിക്കുന്ന സാധനങ്ങൾ എൻഎസ്‌എസ്‌ വളന്റിയർമാരുടെ സഹായത്തോടെയാണ്‌ കളക്ഷൻ സെന്ററുകളിൽ  തരംതിരിച്ച്‌ പാക്ക്‌ ചെയ്യുന്നത്‌. പിന്നീട്‌   ക്യാമ്പുകളിലേക്ക്‌  എത്തിക്കും.
നിത്യോപയോഗ സാധനങ്ങളും വസ്‌ത്രങ്ങളുമാണ്‌    വിതരണംചെയ്യുന്നത്‌.  ബക്കറ്റ്‌, കപ്പ്‌, ഡെറ്റോൾ തുടങ്ങിയവയും നൽകുന്നുണ്ട്‌. 
ദുരിതബാധിത കുടുംബങ്ങൾക്ക് 24 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് നൽകുന്നത്. പൊതുജനങ്ങളുടെ  സഹായം  ഉറപ്പാക്കാൻ  കലക്ടർ ജാഫർ മാലിക്‌  ഫെയ്‌സ്‌ ബുക്കിലൂടെ   ആവശ്യമായ സാധനങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങളിലേക്ക്‌ എത്തിക്കുന്നുണ്ട്‌. 
കൊച്ചിയിലെ ‘അൻപോട് കൊച്ചി’ കളക്ഷൻ കേന്ദ്രത്തിൽനിന്ന്‌ മലപ്പുറത്തേക്ക്‌ സാധനങ്ങൾ എത്തിച്ചിട്ടുണ്ട്‌. 
പ്രധാന വാർത്തകൾ
 Top