22 September Sunday

1351 ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

 

മഞ്ചേരി
തോരാമഴ ദുരിതത്തിലാക്കിയത് 51 ആദിവാസി ഊരുകളിലായി 1351 കുടുംബങ്ങളെ. കവളപ്പാറ, പുഞ്ചക്കൊല്ലി, നെടുങ്കയം, അപ്പൻകാപ്പ്, മുണ്ടക്കടവ്, ഊർങ്ങാട്ടരി, ചാലിയാർ, എടവണ്ണ, കരുവാരക്കുണ്ട്, പോത്തുകല്ല്‌ പഞ്ചായത്തുകളിലെ കോളനികളിലാണ് മഴയും ഉരുൾപൊട്ടലും നാശംവിതച്ചത്. 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 2320 ആദിവാസികളെ മാറ്റിപ്പാർപ്പിച്ചു. 29 പേരെ കാണാതായി. ഭാഗികമായും പൂർണമായും 500 വീടുകൾ തകർന്നു. ആദിവാസി സംരക്ഷണ പദ്ധതിപ്രകാരം ഒരുക്കിയ റബർ ഉൾപ്പെടെ ഹെക്ടർ കണക്കിന് വിളകൾ നശിച്ചതായും ഐടിഡിപി അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
അദാലത്ത് മാറ്റി
മലപ്പുറം
പെരിന്തൽമണ്ണ താലൂക്ക് ഓഫീസിൽ 17ന് നടത്താനിരുന്ന പൊതുജന പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
പ്രധാന വാർത്തകൾ
 Top