27 March Wednesday

വെറ്റിലക്കൊല്ലി ഒറ്റപ്പെട്ടു; സൈന്യം രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

വെറ്റിലക്കൊല്ലി കോളനി നിവാസികളെ സൈന്യം സെന്റ‌്ജോസഫ് ചർച്ച് ക്യാമ്പിലേക്ക് കൊണ്ടുപോകുന്നു

 

നിലമ്പൂർ
കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും ഉ​രു​ൾ​പൊ​ട്ട​ലുംമൂ​ലം പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കാ​തെ ഒറ്റപ്പെട്ട ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലു​ള്ള വെ​റ്റി​ല​ക്കൊ​ല്ലി​യി​ലെ ആദി​വാ​സി കു​ടും​ബ​ങ്ങ​ൾക്ക് രക്ഷകരായി സൈന്യമെത്തി.  ഉരുൾപൊട്ടൽ സാധ്യതയുണ്ടായപ്പോൾ സർക്കാർ സംവിധാനങ്ങൾ സജ്ജരായി ഉണർന്നു.  കക്കാടംപൊയിൽ എസ് ബ്ലോക്കിൽനിന്ന് കാടും മലയും കയറി എട്ട്  കിലോമീറ്റർ കാട്ടുപാതയിലൂടെ സഞ്ചരിച്ച് 44 ഫീൽഡ് റെജിമെന്റ് സേന ക്യാപ്റ്റൻ ഋഷ്ബദ് ദമാന്റെ നേത്വത്വത്തിൽ 61 പേരടങ്ങുന്ന 21 കുടുംബങ്ങളെ ചുമലിലേറ്റികൊണ്ടാണ്  മലയിറക്കിയത്. തങ്ങളുടെ പ്രകൃതിദൈവം അപ്പനെ  വിട്ടുവരാൻ അവർ ആദ്യം കൂട്ടാക്കിയില്ല. തുടർന്ന‌് സൈന്യത്തിന്റെ ഇടപെടലാണ് മലയിറങ്ങാൻ സമ്മതിച്ചത്. ചൊവ്വാഴ്ച ആറോടെ  കോളനി നിവാസികളെ മൂലേപ്പാടം സെന്റ് ജോസഫ് ചർച്ചിലെ പഴയ സ്കൂൾ കെട്ടിടത്തിൽ സുരക്ഷിതമായി എത്തിച്ചു.  ശ​നി​യാ​ഴ്ച കോ​ള​നി​യു​ടെ മു​ക​ൾഭാ​ഗ​ത്ത് ചൂ​ര​ൽപു​ഴ​യോ​ടുചേ​ർ​ന്നാ​ണ് വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഇ​തോ​ടെ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ കോ​ള​നി വീ​ടു​ക​ൾ ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ള​നി റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ളും പാ​റ​ക്കെ​ട്ടു​ക​ളും എ​ത്തി​യ​തോ​ടെ റോ​ഡും അ​ട​ഞ്ഞു. പ്ലാ​സ്റ്റി​ക് കൊ​ണ്ട് മേ​ഞ്ഞ താ​ല്‍ക്കാ​ലി​ക ഷെ​ഡ്ഡി​ലാ​ണ് കോ​ള​നി നി​വാ​സി​ക​ൾ ജീ​വി​തം ത​ള്ളി​നീ​ക്കിയിരുന്നത് . ഞാ​യ​റാഴ‌്ച പാ​ല​ക്ക​യം കോ​ള​നി​യി​ലെ​ത്തി​യ അ​സി​സ്റ്റ​​ന്റ് കല​ക്ട​ർ ഭ​ര​ത് രാ​ജ്, സൈ​നി​ക​ർ, നി​ല​മ്പൂ​ർ സി​ഐ കെ എം ബി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ കോ​ള​നി സ​ന്ദ​ർ​ശി​ക്കാ​തെ മ​ട​ങ്ങേ​ണ്ടിവ​ന്നു. കോ​ള​നി​യി​ലേ​ക്കു​ള്ള പാ​ത താ​ൽ​ക്കാ​ലി​ക​മാ​യി വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ പ​ത്തുല​ക്ഷം രൂ​പ ചെ​ല​വാ​ക്ക​ണം. പാ​ല​ക്ക​യംവ​രെമാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ എ​ത്തൂ. നേരായവഴിയിൽ 35 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽമാ​ത്ര​മേ കോ​ള​നി​യി​ലെ​ത്താൻ കഴിയൂ. സെന്റ് ജോസഫ് ചർച്ചിൽ എത്തിയ കോളനി നിവാസികൾക്ക് ഭക്ഷണം, വസ്ത്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ  എന്നിവ റവന്യു, പഞ്ചായത്ത്, ഫോറസ്റ്റ്  അധികൃതർ വേഗത്തിൽ ചെയ്തുനൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top