പെരിന്തൽമണ്ണ
താലൂക്കിൽ കനത്ത മഴ. മലമ്പുഴയും കാഞ്ഞിരപ്പുഴ ഡാമും തുറന്നതോടെ തൂതപ്പുഴ കരകവിയുന്ന അവസ്ഥയിലാണ്. ചൊവ്വാഴ്ച ഉച്ചക്കുശേഷം പുഴയിൽ ഒഴുക്ക് കൂടുകയും ജലവിതാനം ഉയരുകയുംചെയ്തു. മഴയും കാറ്റും ശക്തമായതിനെ തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏഴ് വീടുകൾക്ക് സാരമായ കേടുപറ്റി. അരക്കുപറമ്പ് കൂട്ടപുലാക്കൽ ശശീന്ദ്രൻ, തിരൂർക്കാട് പള്ളിക്കുത്ത് ബേബി ഗിരിജ, മേൽപുറത്ത് ദിനേശ്ബാബു, കൂട്ടിലങ്ങാടി കാരതൊടി സുകുമാരൻ, ഏലംകുളത്ത് നീലി, ആലിപറമ്പിൽ അയനിക്കുഴി നിർമല എന്നിവരുടെ വീടുകളും മേലാറ്റൂരിൽ സൗപർണികയിൽ അഖിൽ വിഷ്ണുവിന്റെ കിണറുമാണ് നശിച്ചത്.