07 August Friday
ഇന്നലെ ജില്ലയിൽ 58 പേർക്ക്‌ രോഗം‌ സമ്പർക്കത്തിലൂടെ 22 21 പേരെയും കണ്ടെത്തിയത്‌ പൊന്നാനിയിലെ പരിശോധനയിൽ

6 ദിവസം; പൊന്നാനിയിൽ 119 സമ്പർക്കരോഗികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
മലപ്പുറം
കോവിഡ്‌ വ്യാപനത്തിൽ അപകട മുന്നറിയിപ്പായി പൊന്നാനിയിലെ സമ്പർക്ക രോഗികളുടെ എണ്ണം. ആറ് ദിവസത്തിനിടെ 131 പേർക്കാണ്‌ ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോ​ഗബാധ സ്ഥിരീകരിച്ചത്‌. ഇതിൽ 119 പേരെയും കണ്ടെത്തിയത് രോഗവ്യാപനം തടയാൻ‌ പൊന്നാനി താലൂക്കിൽ നടത്തിയ പരിശോധനയിൽ‌. ജനപ്രതിനിധികൾ, പൊലീസുകാർ, കച്ചവടക്കാർ, സർക്കാര്‍–-ബാങ്ക്‌ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഒരാളൊഴികെ ചൊവ്വാഴ്‌ചത്തെ സമ്പർക്കരോഗികളെല്ലാം പൊന്നാനിയിൽനിന്നാണ്‌‌‌.
58 പേർക്കുകൂടി കോവിഡ്
സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 22 പേരടക്കം ജില്ലയിൽ 58 പേർക്ക് ചൊവ്വാഴ്‌ച കോവിഡ് 19 സ്ഥിരീകരിച്ചു. പൊന്നാനി താലൂക്കിൽ നടത്തിയ പരിശോധനയിലാണ് 21 പേർക്കും സമ്പർക്കത്തിലൂടെയുള്ള വൈറസ്‌ബാധ‌ സ്ഥിരീകരിച്ചത്. ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെയാണിത്‌. 29 പേർ വിദേശത്തുനിന്നും ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തി.
സമ്പർക്കത്തിലൂടെ
പൊന്നാനി സ്വദേശിനി ഒമ്പത് വയസ്സുകാരി, എടപ്പാൾ സ്വദേശിനി അഞ്ച് വയസ്സുകാരി, വട്ടംകുളം സ്വദേശിയായ തൊഴിലാളി (34), പൊന്നാനി സ്വദേശികളായ ബിവറേജസ് ജീവനക്കാരൻ (38), ഭക്ഷണ വിതരണക്കാരൻ (39), മൊത്തകച്ചവടക്കാരൻ (68), പ്ലംബിങ് തൊഴിലാളി (80), പെയിന്റിങ് തൊഴിലാളികളായ 36 വയസ്സുകാരൻ, 50 വയസ്സുകാരൻ, 45 വയസ്സുകാരൻ, മത്സ്യത്തൊഴിലാളികളായ 49 വയസ്സുകാരൻ, 44 വയസ്സുകാരൻ, 52 വയസ്സുകാരൻ, പൊന്നാനി സ്വദേശികളായ 65 വയസ്സുകാരൻ, 69 വയസ്സുകാരൻ, 52 വയസ്സുകാരൻ, 69 വയസ്സുകാരൻ, 70 വയസ്സുകാരൻ, 54 വയസ്സുകാരൻ, 66 വയസ്സുകാരൻ, 25 വയസ്സുകാരൻ എന്നിവർക്കാണ്‌ പൊന്നാനിയിൽ നടത്തിയ പരിശോധനയിൽ കോവിഡ്‌ സ്ഥിരീകരിച്ചത്‌. താനൂർ സ്വദേശിയുമായി ബന്ധമുണ്ടായ 45 വയസ്സുള്ള താനൂർ സ്വദേശിനിക്കും സമ്പർക്കത്തിലൂടെ കോവിഡ്‌ ബാധിച്ചു.
വിദേശത്തുനിന്ന് എത്തിയവർ
■ ദമാം: മങ്കട സ്വദേശി (54), കാളികാവ് സ്വദേശി (37), താനൂർ സ്വദേശി (22), താഴേക്കോട് സ്വദേശി (29). സൗദി: മൂന്നിയൂർ സ്വദേശി (39). 
■ ജിദ്ദ: വള്ളിക്കുന്ന് സ്വദേശി (46), ആലിപ്പറമ്പ് സ്വദേശി (49), പാണ്ടിക്കാട് സ്വദേശി (47), നിറമരുതൂർ സ്വദേശി (43), പുൽപ്പറ്റ സ്വദേശി (26), പെരിന്തൽമണ്ണ സ്വദേശി (44), പൂക്കോട്ടൂർ സ്വദേശിനി (34). റിയാദ്‌: പെരിന്തൽമണ്ണ സ്വദേശി (46). അബുദാബി: തവനൂർ സ്വദേശി (47), അമരമ്പലം സ്വദേശി (36). യുഎഇ: അമരമ്പലം സ്വദേശി (43), പൊന്നാനി സ്വദേശി (48), വേങ്ങര സ്വദേശി (26). ഷാർജ: നിലമ്പൂർ സ്വദേശി (36), ചുങ്കത്തറ സ്വദേശി (29). ഒമാൻ: മംഗലം സ്വദേശി (24). ദോഹ: മേലാറ്റൂർ സ്വദേശിനി (24), കുറ്റിപ്പുറം സ്വദേശി (33), വെളിയങ്കോട് സ്വദേശി (56). ദുബായ്‌: ചീക്കോട് സ്വദേശി (32), പൊന്നാനി സ്വദേശി (34). 
■ റാസൽഖൈമ: വളാഞ്ചേരി സ്വദേശി (46), പൊന്നാനി സ്വദേശി (26). 
■ കിർഗിസ്ഥാൻ: മാറാക്കര സ്വദേശി (21).
ഇതര സംസ്ഥാനം
■ ഡൽഹി: കോട്ടക്കലിലെ അഞ്ച് വയസുകാരൻ, 31 വയസുകാരൻ, 36 വയസുകാരൻ. 
■ മുംബൈ: വട്ടംകുളത്തെ പത്ത് വയസുകാരൻ. 
■ കർണാടക: പറപ്പൂർ സ്വദേശി (32), തിരൂരങ്ങാടി സ്വദേശി (42), തെന്നല സ്വദേശി (24).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top