05 August Wednesday

പാത്തിക്കുഴി പാലത്തിന് അസ്ന ലുലുവിന്റെ പേര് നൽകും

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

അസ്ന ലുലു

 

തേഞ്ഞിപ്പലം
പെരുവള്ളൂർ–-പള്ളിക്കൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാത്തിക്കുഴി പാലത്തിന് പാത്തിക്കുഴി തോട്ടിൽ മുങ്ങിമരിച്ച അസ്ന ലുലുവിന്റെ പേരിടാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. പാലം ഉദ്ഘാടനംചെയ്താണ് മന്ത്രി ഇരുപഞ്ചായത്തുകളിലെയും ജനങ്ങളുടെ ആവശ്യം അംഗീകരിച്ചത്. 2011–-ലാണ് പത്താം ക്ലാസുകാരിയായ അസ്ന ലുലു സ്കൂൾവിട്ട‌് വരുമ്പോൾ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത്. അന്ന് ജനങ്ങളിൽനിന്നുയർന്ന ശക്തമായ ആവശ്യത്തെ തുടർന്നാണ് പാലം നിർമിക്കാൻ തീരുമാനിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top