06 December Friday

പരിഷത്ത് സംസ്ഥാനതല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ‌് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സംഘടനാ വിദ്യാഭ്യാസ ക്യാമ്പിൽ കെ ടി രാധാകൃഷ്ണൻ സംസാരിക്കുന്നു

 

തേഞ്ഞിപ്പലം
ശാസ്ത്രബോധം പൊതുബോധമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനതല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് യൂണിവേഴ്സിറ്റിയിൽ സമാപിച്ചു. 
ജ്യോതിശാസ്ത്ര സംഭവങ്ങളെയും ശാസ്ത്രവാർഷികങ്ങളെയും സ്കൂൾ–-ബാലവേദി എന്നിവയിൽ ശാസ്ത്രവളർച്ച ചർച്ചചെയ്യുന്ന വേദിയാക്കുമെന്ന‌് ക്യാമ്പ‌് തീരുമാനിച്ചു. രണ്ടാംദിവസത്തെ സെഷനുകളിൽ യുറീക്ക പത്രാധിപർ സി എം മുരളീധരൻ, പരിഷത്ത് ജനറൽ സെക്രട്ടറി കെ രാധൻ, കെ ടി രാധാകൃഷ്ണൻ, എൻ ശാന്തകുമാരി, കെ എസ് സുധീർ, ഡോ. മിഥുൻ, ടി കെ ദേവരാജൻ എന്നിവർ സംസാരിച്ചു.  പ്രൊഫ. പാപ്പൂട്ടി, ഡോ. പി മുഹമ്മദ് ഷാഫി, വി വിനോദ്, ജി സ്റ്റാലിൻ, സജി ജേക്കബ് എന്നിവർ ചേർന്ന‌് വിജ്ഞാനോത്സവ പ്രവർത്തനങ്ങളുടെ മൊഡ്യൂൾ തയ്യാറാക്കി. സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ, വൈസ് പ്രസിഡന്റ‌് ലില്ലി കർത്ത എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. കെ ടി രാധാകൃഷ്ണൻ വിഷയം അവതരിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top