06 August Friday

ഇന്ധന വിലവർധനയ്‌ക്കെതിരെ 
മഹിളകളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

പെട്രോള്‍ ‐ഡീസല്‍ വിലവര്‍ധനവിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മലപ്പുറം പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം

 മലപ്പുറം

പെട്രോൾ–-ഡീസൽ വില വർധനയ്‌ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിൽ 49 കേന്ദ്രങ്ങളിൽ സമരം നടന്നു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ പി കെ സൈനബ ചുങ്കത്തറ പോസ്റ്റ് ഓഫീസിന് മുമ്പിലും കേന്ദ്ര കമ്മിറ്റി അംഗം കെ പി സുമതി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലും സമരം ഉദ്ഘാടനംചെയ്തു. മറ്റിടങ്ങളിലെ ഉദ്‌ഘാടകർ, ബ്രാക്കറ്റിൽ സ്ഥലവും: ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഇ സിന്ധു (മാറഞ്ചേരി), ജോയിന്റ് സെക്രട്ടറി നിഷി രാജൻ (പെരിന്തൽമണ്ണ), ജില്ലാ എക്സിക്യൂട്ടീവ് അംഗം അരുമ ജയകൃഷ്ണൻ (നിലമ്പൂർ), ജില്ലാ ജോ. സെക്രട്ടറി പി ഇന്ദിര (പൊന്നാനി), ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി പി പ്രമീള (വാഴയൂർ), പുഷ്പ നെച്ചിക്കാട്ടിൽ (മൂന്നിയൂർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top