12 November Tuesday
അശോക് കൊലപാതകം

പികെഎസ് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
മലപ്പുറം 
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ തൊട്ടുകൂടായ്‌മക്കെതിരെ സംസാരിച്ചതിന്‌ ജാതിഭ്രാന്തന്മാർ ക്രൂരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ അശോകി (26)ന്റെ കൊലപാതകത്തില്‍ പട്ടികജാതി ക്ഷേമ സമിതി ജില്ലാ കൺവൻഷൻ ശക്തമായി പ്രതിഷേധിച്ചു. 
സമിതിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധ പ്രകടനവും നടത്തി. കൺവൻഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ് എംപി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ പി അയ്യപ്പൻകുട്ടി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ പി സന്തോഷ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. 
ജില്ലയിലെ എസ് സി പ്രൊമോട്ടർമാരുടെ നിവേദനം ഉണ്ണികൃഷ്ണൻ, സുജിഷ എന്നിവർ സോമപ്രസാദ് എംപിക്ക് നൽകി. പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വേലായുധൻ വള്ളിക്കുന്ന്, കൃഷ്ണൻ കരങ്ങാട്, പി വള്ളിക്കുട്ടി, കെ പി സുബ്രഹ്മണ്യൻ, സി പരമേശ്വരൻ എന്നിവർ സംസാരിച്ചു. 
ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ സ്വാഗതവും ട്രഷറർ സി രാഘവൻ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് ശേഷം കുന്നുമ്മലിൽ നടന്ന യോ​ഗത്തിൽ വേലായുധൻ വള്ളിക്കുന്ന്, അയ്യപ്പൻകുട്ടി, ലക്ഷ്മണൻ, വള്ളിക്കുട്ടി, സന്തോഷ് സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top