23 July Tuesday
ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ

കലാമൂല്യമുള്ള സിനിമാ പ്രദർശനവുമായി രണ്ടാംദിനം

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
കൊണ്ടോട്ടി 
ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ രണ്ടാം ദിനം കലാമൂല്യമുള്ള സിനിമകളുടെ പ്രദർശനംകൊണ്ട് ശ്രദ്ധേയമായി. 1957ലെ വിമോചന സമരവും  അതിന്റെ കാരണങ്ങളും വരച്ച് കാണിക്കുന്ന ‘ഓർമകൾ ഉണ്ടായിരിക്കണം’   സിനിമയോടെയായിരുന്നു പ്രദർശനത്തിന് തുടക്കം. ഇതിനുശേഷം നടന്ന ഓപ്പൺ ഫോറത്തിൽ ചലച്ചിത്ര അക്കാദമി അംഗം മധു ജനാർദനൻ മോഡറേറ്ററായി. സിനിമാ അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു.
വൈദ്യർ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, നാസർ വർണിക, അഡ്വ. സി ബാബു, കെ കാരിക്കുട്ടി, ബാലകൃഷ്‌ണൻ ഒളവട്ടൂർ, രാഘവൻ മാടമ്പത്ത്‌ എന്നിവർ  സംസാരിച്ചു. വസന്തത്തിന്റെ കനൽവഴികളിൽ, ദ യങ് കാറൽ മാർക്സ് എന്നീ സിനിമകളും പ്രദർശിപ്പിച്ചു. 
വൈദ്യർ അക്കാദമിയിലെ ടി എ റസാഖ് തിയറ്ററിലായിരുന്നു പ്രദർശനം. 
ടി കെ ഹംസ, ടി എ റസാഖിന്റെ ഭാര്യ ഖയറുന്നിസ, മരുമകൾ അസ്‌ന ഖാൻ എന്നിവരും  സിനിമ പ്രദർശനത്തിനും ഓപ്പൺ ഫോറത്തിനുമെത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top