12 November Tuesday

6 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
തിരൂർ
ആറ് കിലോ കഞ്ചാവുമായി പെരിന്തൽമണ്ണ ചട്ടിപറമ്പ് കൊളസിൽ വീട്ടിൽ സാദിഖലി, ആസാം ബട്ടിയഗൂരി ജില്ലയിലെ സെർഫൻ ഗൂരി സ്വദേശി തപൻറോയ് എന്നിവരെ തിരൂർ എക്സ്സൈസ്  റെയ‌്ഞ്ച‌് ഇൻസ്പെക്ടർ പി എൽ ബിനുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. വെള്ളിയാഴ‌്ച പകൽ 12ന‌്  തിരൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ ആര്യവൈദ്യശാലക്ക് സമീപത്തുവച്ചാണ‌് പിടിയിലായത‌്.  ആന്ധ്രപ്രദേശിലെ ഖമ്മത്തുനിന്ന് ട്രെയിൻ മാർഗമാണ്  കഞ്ചാവ് എത്തിച്ചിരുന്നത‌്. 5000 രൂപ കൂലിനൽകാമെന്ന‌് പറഞ്ഞ‌് ആന്ധ്രയിൽനിന്നാണ‌് തപൻ റോയിയെ സഹായിയായി കൂട്ടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ്  വിറ്റിരുന്നയാളാണ‌് സാദിഖലി. അടുത്തിടെ എക‌്സൈസ‌് സംഘം പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ച് രക്ഷപ്പെട്ടിരുന്നു. അറസ്റ്റിന്
പ്രിവന്റീവ് ഓഫീസര്‍ കെ എം ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി മുഹമ്മദലി, പി ധനേഷ്, കെ പി മനോജന്‍ എന്നിവരും നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top