18 June Tuesday

അലകടലായി അൻവർ

ജോബിൻസ‌് ഐസക‌്Updated: Monday Apr 15, 2019
പൊന്നാനി
അറേബ്യയടക്കം ലോകരാജ്യങ്ങളുമായി പുരാതന കാലംമുതലേ വ്യാപാരബന്ധമുള്ള നാടാണ‌് പൊന്നാനി. അങ്ങനെവന്ന പൊൻനാണ്യങ്ങളിൽനിന്നാണ‌് പൊന്നാനിക്ക‌് ആ പേരുവീണതെന്നാണ‌് കഥ.  അതുപോലെ മലയോരം തീരത്തിനുതന്ന മറ്റൊരു പൊൻമുത്താണ‌് എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവർ പുത്തൻവീട്ടിൽ. എംഎൽഎ എന്ന നിലയിൽ നിലമ്പൂരിൽ മൂന്നുവർഷത്തിനുള്ളിൽ 450 കോടിയുടെ റെക്കോഡ്‌ വികസനം കൊണ്ടുവന്ന ആ മികവ‌് പൊന്നാനിക്ക‌് അനുഗ്രഹമാക്കാൻ തയാറെടുക്കുകയാണ‌് ജനങ്ങൾ. ജീവകാരുണ്യരംഗത്തും പൊതുമണ്ഡലത്തിലും നിറസാന്നിധ്യമായ അൻവർ നാലുപതിറ്റാണ്ടായി എംപിമാരുടെ അവഗണനയിൽ ഉരുകുന്ന തീരദേശത്തിന് പുതുപ്രതീക്ഷയാണ‌്. 
   പൊന്നാനിയിൽ  പ്രചാരണം ഒരുമാസം പിന്നിട്ടപ്പോൾ  യുഡിഎഫിനെ മറികടന്ന‌് മുന്നേറുകയാണ് എൽഡിഎഫ‌്.  ജനകീയ പ്രശ‌്നങ്ങളും സ്ഥാനാർഥിയുടെ കർമശേഷിയും  ചർച്ചയാക്കിയ ആരോഗ്യപരമായ സംവാദങ്ങളിലൂടെയാണ‌് മുന്നേറ്റം. വികസന മുരടിപ്പിലും മണ്ഡലത്തോടുള്ള അവഗണനയിലും മടുത്ത് യൂത്ത‌്കോൺഗ്രസ‌്  പൊന്നാനിയിൽനിന്ന‌് മാറ്റണമെന്ന‌്‌ പ്രമേയത്തിലൂടെ പരസ്യമായി ആവശ്യപ്പെട്ട സിറ്റിങ്‌ എംപിയെ  മത്സരിപ്പിക്കേണ്ടിവന്ന ഗതികേടിലാണ‌് മുസ്ലിംലീഗ‌്. ജനവികാരം മനസ്സിലാക്കിയ മണ്ഡലം കമ്മിറ്റികളുടെകൂടി അഭിപ്രായം കണക്കിലെടുത്ത‌് ഇ ടി മുഹമ്മദ‌് ബഷീറിനെ മലപ്പുറത്തേക്ക‌് മാറ്റാനും പാർടി നിർദേശിച്ചിരുന്നു. എന്നാൽ  ബഷീർ വെറുപ്പിച്ച മണ്ഡലത്തിലേക്കില്ലെന്ന‌് പി കെ കുഞ്ഞാലിക്കുട്ടി നിലപാടെടുത്തതോടെ ആ നീക്കംപൊളിഞ്ഞു. അപകടംമണത്ത ഘട്ടത്തിലാണ് ലീഗ‌് സ്ഥാനാർഥികൾ കൊണ്ടോട്ടിയിൽ എസ‌്ഡിപിഐയുമായി  ചർച്ചനടത്തിയത‌്. ആദ്യം നിഷേധിച്ചെങ്കിലും സിസി ടിവി ദൃശ്യം പുറത്തായതോടെ ലീഗ‌് വെട്ടിലായി. പൊന്നാനിയിലെ മതനിരപേക്ഷ മനസ്സിനെ ആഴത്തിൽ ഈ സംഭവം മുറിവേൽപ്പിച്ചു. കോൺഗ്രസ‌് ലീഗ‌് പ്രവർത്തകർ മണ്ഡലത്തിൽ പലയിടത്തും  ഇടതുപക്ഷത്തിനൊപ്പം ചേർന്നു.
   ഏറനാട്ടിലെ ഖിലാഫത്ത‌്, ദേശീയ പ്രസ്ഥാനങ്ങളുടെ പൈതൃകം പേറുന്ന പുത്തൻവീട്ടിൽ കുടുംബത്തിലെ  ഇളമുറക്കാരൻ പി വി അൻവർ സാമ്രാജ്യത്വവിരുദ്ധ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായി എത്തിയപ്പോൾ പൊന്നാനിയുടെ മതനിരപേക്ഷ മനസ്സ് ഹൃദയം തുറന്ന് സ്വീകരിച്ചു. തോൽവി ഭയന്ന ലീഗ‌് അപരൻമാരെ നിർത്തി അവരുടെ ചിഹ്നവും അൻവറിന്റെ ചിത്രവുംചേർത്ത‌് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ‌്. എല്ലാ മാന്യതയും ലംഘിക്കുന്ന ഈ ക്രിമിനൽ പ്രവർത്തിയിൽ  ലീഗിനെതിരെയും അവരുടെ സ്ഥാനാർഥിക്കെതിരെയും വോട്ടർമാരിൽ പ്രതിഷേധം ആളുന്നു. 
   തുടക്കംമുതൽ ഭയപ്പാടിലായ ലീഗ‌് അൻവറിനെ വ്യക്തിപരമായി ആക്ഷേപിക്കാനാണ‌് ശ്രദ്ധിച്ചത‌്. എന്നാൽ ആരോഗ്യ, വിദ്യാഭ്യാസ, പശ‌്ചാത്തല വികസന മേഖലയിൽ നിലമ്പൂരിലുണ്ടാക്കിയ മുന്നേറ്റവും ജീവകാരുണ്യ മേഖലയിലെ ഇടപെടലുകളും ചർച്ചയായതോടെ അൻവർ പൊന്നാനിക്ക‌് പ്രിയങ്കരനായി. 
വിവേചനവും വേർതിരിവുമില്ലാതെ ജനങ്ങളുടെ പ്രശ‌്നങ്ങളിലേക്ക‌് ഇറങ്ങിവരുന്ന അൻവർസ‌്റ്റൈൽ പൊന്നാനിയും ഉൾക്കൊള്ളുന്നു. 
 
ചർച്ചയാകുന്നു വികസനം: വെട്ടിലായി ലീഗ‌് 
പൊന്നാനി
പൊന്നാനിയിൽ എംപി ചെയ്യാത്തതും എൽഡിഎഫ‌് സർക്കാർ നടപ്പാക്കിയതുമായ വികസനമാണ‌് പ്രധാന വിഷയം.  പൊന്നാനി ഫിഷിങ് ഹാർബർ, 132 കോടി അനുവദിച്ച‌് പരപ്പനങ്ങാടി ഹാർബറിന‌് തുടക്കമിട്ടത‌്, 
കടൽഭിത്തി പുനർനിർമാണം, സ‌്പൈസസ‌് റൂട്ട‌്, നിള ഹെറിറ്റേജ‌് മ്യൂസിയം, കലാഗ്രാമം,  ബിഎം ടൂറിസം, കർമ റോഡ‌് സൗന്ദര്യവൽക്കരണം, മുസ‌്‌രിസ‌് പദ്ധതിയടക്കം ടൂറിസം മേഖലയിലെ കുതിപ്പ‌്, മാതൃ ശിശു ആശുപത്രി, മത്സ്യത്തൊഴിലാളി ഭവനനിർമാണ  പദ്ധതി, പ്രളയ–-കടൽക്ഷോഭം നഷ്ടപരിഹാരം,  എടപ്പാൾ ഫ്ലൈ ഓവർ, താനൂരിലെ കുടിവെള്ള പദ്ധതി, റോഡ‌് പാലങ്ങൾ, പശ‌്ചാത്തല വികസനം, വിദ്യാലയങ്ങൾ ഹൈടെക്ക‌ാക്കിയത‌്...എണ്ണിപ്പറയാൻ ഏറെയുണ്ട‌് നേട്ടങ്ങൾ. 1009 കോടിയുടെ വികസന പദ്ധതികളാണ് കിഫ‌്ബിയിലുൾപ്പെടുത്തി  മണ്ഡലത്തിൽ പുരോഗമിക്കുന്നത‌്. 
     റെയിൽവേ അവഗണന, പാസ‌്പോർട്ട‌് കേന്ദ്രം, കേന്ദ്രീയ വിദ്യാലയം തുടങ്ങിയ ജനകീയ ആവശ്യങ്ങളിൽ 
എംപി നിഷ‌്ക്രിയമായി. ദുരിതകാലത്ത് തിരിഞ്ഞുനോക്കാതെ വിദേശത്തായിരുന്നു മുഹമ്മദ‌്ബഷീറെന്ന വോട്ടർമാരുടെ പരാതി ലീഗിനെ വിടാതെ പിന്തുടരുന്നു. എംപിയായശേഷം ആസ‌്തി വർധിച്ചെന്ന വിവരം തെളിവുസഹിതം ദേശീയ മാധ്യമങ്ങളിലടക്കം പുറത്തുവന്നതും ലീഗ‌് സ്ഥാനാർഥിക്ക‌് ക്ഷീണമായി.  എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വോട്ടർമാർക്ക‌് തന്നെ അറിയാമെന്നുമാണ‌്  എംപിയുടെ നിലപാട‌്.
പ്രധാന വാർത്തകൾ
 Top