21 April Sunday

അത്രമേൽ അടുപ്പത്തോടെ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

മലപ്പുറം ലോക്്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ഥി വി പി സാനു കൊണ്ടോട്ടിയിൽ വോട്ടഭ്യർഥിക്കുന്നു

 കൊണ്ടോട്ടി

വീട്ടിലെ അംഗത്തെപ്പോലെ സാനു. കൊണ്ടോട്ടിയിലായിരുന്നു മലപ്പുറം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ഞായറാഴ‌്ച വോട്ടഭ്യർഥിച്ച‌ത‌്. 
വീടുകളിൽ കയറി വോട്ടർമാരെ നേരിൽകണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിനിടെ  രണ്ട് വിവാഹ ചടങ്ങുകളിലും സാനു പങ്കെടുത്തു. നെടിയിരുപ്പ്, കൊണ്ടോട്ടി, മുതുവല്ലൂർ, ചീക്കോട്, ചെറുകാവ്, വാഴക്കാട് എന്നിവിടങ്ങളിലാണ‌് വീടുകയറി വോട്ടഭ്യർഥന. മണ്ഡലത്തിൽ നേരത്തെ മൂന്ന് തവണ സാനു പര്യടനം നടത്തിയിരുന്നു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആവേശ വരവേൽപ്പാണ‌് ലഭിച്ചത‌്. 
ബസ് ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബസുകളിൽ സാനുവിനായി  പ്രചാരണം നടത്തി.  കൊണ്ടോട്ടി, മഞ്ചേരി ബസ‌്സ‌്റ്റാൻഡിലായിരുന്നു വേറിട്ട വോട്ടഭ്യർഥന. വോട്ടഭ്യർഥിച്ചുള്ള നോട്ടീസും വിതരണംചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top