19 March Tuesday

കോണിയിലൂടെ ജനങ്ങൾ ലീഗിനെ താഴേക്ക് വലിച്ചിടും: ബിനോയ‌് വിശ്വം

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കോട്ടക്കൽ
പൊന്നാനിയിൽ മുസ്ലിംലീഗിനെ ജനങ്ങൾ കോണിയിലൂടെ താഴേക്ക് വലിച്ചിടുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് നിർണായക രാഷ്ട്രീയ പോരാട്ടമാണ്. ഇന്ത്യ ഏകമത രാഷ്ട്രമാകണോ അതോ മതേതര രാജ്യമാകണോ എന്ന രാഷ്ട്രീയമാണ് ചർച്ച ചെയ്യുക. ബാബരി മസ്ജിദ് തകർക്കുമ്പോൾ കേന്ദ്രഭരണത്തിൽ കോൺഗ്രസായിരുന്നു. ലീഗ് കൂടെയുണ്ടായിരുന്നു. എന്നിട്ട് ന്യൂനപക്ഷങ്ങൾക്ക് നേട്ടമുണ്ടായോ എന്ന്  പരിശോധിക്കണം. ബിജെപിയിലേക്ക് നേതാക്കൾ ചേക്കേറുന്നത് തടയാൻ കോൺഗ്രസിന് സാധിക്കുന്നില്ല. ടോം വടക്കനടക്കം ബിജെപിയിലെത്തി. ഇത് കോൺഗ്രസ് എത്രമാത്രം ദുർബലമാണ് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top