19 March Tuesday

പി പി സുനീറിന്റെ വിജയത്തിന് 5001 അംഗ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 

മുക്കം
വയനാട് ലോക‌്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി സുനീറിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ 5001 അംഗ കമ്മിറ്റി രൂപീകരിച്ചു. മുക്കത്ത് ചേർന്ന കൺവൻഷനിൽ 201 അംഗങ്ങൾ അടങ്ങിയ എക്സിക്യുട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. സി കെ ശശീന്ദ്രൻ എംഎൽഎയാണ് ചെയർമാൻ. പി സന്തോഷ് കുമാർ ജനറൽ കൺവീനറും വിജയൻ ചെറുകര ട്രഷററുമാണ്.
വൈസ് ചെയർമാൻമാർ: സി കെ ജാനു, പി ഗഗാറിൻ, പി കെ സൈനബ, ജോർജ് എം തോമസ് എംഎൽഎ, ഒ ആർ കേളു എംഎൽഎ, നിലമ്പൂർ ആയിഷ, ഒ കെ ജോണി, പി കൃഷ്ണപ്രസാദ്, എം നാരായണൻ, പി എം ജോയി, ആലീസ് മാത്യു, കെ എ ജബ്ബാർ, വി കുഞ്ഞാലി, സി എച്ച് മുസ്തഫ, എം കെ മുഹമ്മദ് കുട്ടി, പി കെ ബാബു, ജോസ് പി തേനത്ത്, എ പി കുര്യാക്കോസ്. കൺവീനർമാർ: സി ദിവാകരൻ, കെ വി മോഹൻ, അഡ്വ. പി ചാത്തുക്കുട്ടി, കെ ശശാങ്കൻ, എ എൻ പ്രഭാകരൻ, വി ഉഷാകുമാരി, പി കെ മൂർത്തി, ഇ ജെ ബാബു, പി മൈമൂന, കെ പി ശശികുമാർ, ഒ വി ജോർജ്, സി എം ശിവരാമൻ, വി പി വർക്കി, കെ യു തോമസ്, ടി വി ജോർജ്, പി എം തോമസ്, കെ സി സണ്ണി മാത്യു, ഇബ്രാഹിം വയനാട്, കെ സി അബ്ദുൾ മജീദ്, ഇസ്മയിൽ ഉഴുന്നൻ.
പ്രധാന വാർത്തകൾ
 Top