29 February Saturday

ജീവനക്കാർ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

എൻജിഒ യൂണിയൻ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ്‌ ധർണ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ രാജചന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം
റവന്യൂ വകുപ്പിലെ  പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റിനുമുന്നിൽ ധർണ നടത്തി. 
വില്ലേജ്‌ ഓഫീസർമാർക്ക്  പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള ശമ്പള സ്കെയിൽ അനുവദിക്കുക, വില്ലേജുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ആരംഭിക്കുക, വിഎഫ്എ തസ്തികകൾ വിഎ തസ്തികയായി ഉയർത്തുക, ക്ലർക്ക് തസ്തികമാറ്റം നിയമനത്തിന് അർഹരായ എല്ലാ വിഭാഗങ്ങൾക്കും അനുവദിക്കുക, ഡെപ്യൂട്ടി തഹസിൽദാർമാരുടെ പ്രൊബേഷൻ പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.  
  സംസ്ഥാന സെക്രട്ടറിയറ്റംഗം  കെ രാജചന്ദ്രൻ  ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി കെ വിജയകുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top