28 February Friday

അന്യായമായ സ്ഥലംമാറ്റം പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

അന്യായ സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ ജിഎസ്ടി ഡെപ്യൂട്ടി കമീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച്

മലപ്പുറം
മലപ്പുറം ജിഎസ്ടി ഡെപ്യൂട്ടി കമീഷണർ ക്ലാസ് ഫോർ ജീവനക്കാരനെ അന്യായമായി സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിക്കണമെന്ന് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
ജിഎസ്ടി വകുപ്പിൽ മഞ്ചേരി അസി. കമീഷണർ ഓഫ് സ്റ്റേറ്റ് ടാക്സ് ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് വി മുഹമ്മദ് ഹാരിസിനെ സ്ഥലംമാറ്റിയതിൽ യൂണിയൻ ജീവനക്കാർ മലപ്പുറം ജിഎസ്ടി ഡെപ്യൂട്ടി കമീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ് മാർച്ച്  ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ് വി കെ രാജേഷ്, ജില്ലാ ജോ. സെക്രട്ടറി കെ വിജയകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം വി വിജിത് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top