04 July Saturday
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കം

പിറക്കട്ടെ, സമരമുഖങ്ങൾ കവിതയാകും കാലം

ജോബിൻസ്‌ ഐസക്‌Updated: Wednesday Jan 15, 2020

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സദസ്സ്

 
 
ഇടശ്ശേരി നഗർ (മാസ് ഓഡിറ്റോറിയം, പൊന്നാനി)
എഴുത്തോ നിന്റെ കഴുത്തോ എന്ന ചോദ്യം ഉയരുന്ന ഇരുണ്ട കാലത്തോടിടയാൻ സർഗസമ്പന്നമായ പൊന്നാനിക്കളരിയുടെ പൈതൃകം കരുത്താക്കി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വേദിയിലും സദസ്സിലും കൈകോർത്ത മലയാണ്മയുടെ  സാംസ്‌കാരിക പ്രതിരോധത്തിന്റെ പരിഛേദം സാക്ഷിയാക്കി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മന്ത്രി  കെ ടി ജലീൽ അധ്യക്ഷനായി. 
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, നിലമ്പൂർ ആയിഷ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം എം നാരായണൻ സ്വാഗതവും ജില്ലാ സെക്രട്ടറി വേണു പാലൂർ നന്ദിയും പറഞ്ഞു. സമ്പന്നമായ സർഗസപര്യയെ അതിജീവന മുദ്രയാക്കിയ  പാലക്കീഴ് നാരായണൻ, നിലമ്പൂർ ആയിഷ, തൃക്കുളം കൃഷ്ണൻകുട്ടി എന്നിവരെ അടൂർ ഗോപാലകൃഷ്ണൻ, മന്ത്രി കെ ടി ജലീൽ, അശോകൻ ചരുവിൽ എന്നിവർ ആദരിച്ചു. 
സാഹിത്യ അക്കാദമിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിന്റെ  കേരളം’ അടക്കം വിവിധ പുസ്തകങ്ങളും ഉദ്ഘാടന സമ്മേളനത്തിൽ പ്രകാശനംചെയ്തു. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവും കലാ സാഹിത്യസംഘം ഭാരവാഹികളും ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായി. 
സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് ഷാജി എൻ കരുൺ പതാക ഉയർത്തി. 
ഉച്ചകഴിഞ്ഞ്  പ്രതിനിധി സമ്മേളനം ആരംഭിച്ചു. ഷാജി എൻ കരുൺ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫ. വി എൻ മുരളി നയരേഖ അവതരിപ്പിച്ചു. ടി ആർ അജയൻ വരവ് ചെലവ് കണക്ക്‌ അവതരിപ്പിച്ചു. വി സീതമ്മാൾ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബഷീർ ചുങ്കത്തറ സ്വാഗതം പറഞ്ഞു. വൈകിട്ട് ഗ്രൂപ്പ് ചർച്ച ആരംഭിച്ചു. കെഎസ്ടിഎ പ്രവർത്തകരാണ് സ്വാഗതഗാനം ആലപിച്ചത്‌. ഹരി ആനന്ദ് കുമാർ രചിച്ച വരികൾക്ക് ദേവരാജൻ ആനക്കര ഈണം നൽകി.
ഫാസിസത്തിനെതിരെ ജനകീയ കല എന്ന വിഷയത്തിൽ സെമിനാർ പ്രൊഫ. എം എൻ കാരശ്ശേരി ഉദ്ഘാടനംചെയ്തു. തുടർന്ന് മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ മാപ്പിളപ്പാട്ടുകൾ അരങ്ങേറി.പ്രതിനിധി സമ്മേളനം 16ന് സമാപിക്കും.  ബുധനാഴ്ച രാവിലെ 10ന് ‘സംസ്‌കാരം പ്രതിരോധം സംഘാടനം’ സെമിനാർ പി രാജീവ് ഉദ്ഘാടനംചെയ്യും. എസ് രാജശേഖരൻ അധ്യക്ഷനാകും. പകൽ 11ന് പൊതുചർച്ച. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക രാഷ്ട്രീയം, രൂപവും പ്രയോഗവും സെമിനാർ പി രാജീവ് ഉദ്ഘാടനംചെയ്യും. ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ജി പി രാമചന്ദ്രൻ അധ്യക്ഷനാകും.
കമ്മിറ്റികളെ 
തെരഞ്ഞെടുത്തു
പൊന്നാനി
പുരോഗമനകലാ സാഹിത്യസംഘം സംസ്ഥാന സമ്മേളനം  നിയന്ത്രിക്കാൻ വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.  
സ്റ്റിയറിങ് കമ്മിറ്റി: അശോകൻ ചരുവിൽ, വി കെ ജോസഫ്, കെ ഇ എൻ കുഞ്ഞഹമ്മദ്‌, വി സീതമ്മാൾ, പി എസ് ശ്രീകല, സുജ സൂസൻ ജോർജ്, എം എം നാരായണൻ, സി ആർ ദാസ്, ജി പി രാമചന്ദ്രൻ, വിനോദ് വൈശാഖി, ടി ആർ അജയൻ. പ്രസീഡിയം: ഷാജി എൻ കരുൺ, എസ് രമേശൻ, എ ഗോകുലേന്ദ്രൻ, ഏഴാച്ചേരി രാമചന്ദ്രൻ, ജാനമ്മ കുഞ്ഞുണ്ണി, ടി ഡി രാമകൃഷ്ണൻ, പി വി കെ പനയാൽ, പുരുഷൻ കടലുണ്ടി, വി എൻ മുരളി, എസ് രാജശേഖരൻ. പ്രമേയ സമിതി: ടി ആർ അജയൻ (കൺവീനർ), സി അശോകൻ, സുജ സൂസൻ ജോർജ്‌,  ജി പി രാമചന്ദ്രൻ,  എം കെ മനോഹരൻ, വിനോദ് വൈശാഖി, സി ഉണ്ണികൃഷ്ണൻ. മാധ്യമ സമിതി: മണമ്പൂർ രാജൻ ബാബു (കൺവീനർ), ബഷീർ ചുങ്കത്തറ, കാവുമ്പായി നാരായണൻ, കെ ജി സൂരജ്, രാജേഷ്‌ മേനോൻ, എം എൻ വിനയകുമാർ.
പ്രധാന വാർത്തകൾ
 Top