04 July Saturday
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനം

നുണകളുടെ യുഗമാണിത്: വൈശാഖൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
പൊന്നാനി 
അസമത്വത്തിന്റെയും നുണകളുടെയും യുഗമാണിതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ.   രാജ്യത്തെ ന്യൂനപക്ഷങ്ങൾ പേടിക്കേണ്ടെന്ന് ഭരണാധികാരികൾ പറഞ്ഞാൽ നമ്മൾ പേടിക്കണം. മതരാഷ്ട്രങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ന്യൂനപക്ഷങ്ങളാണ് പീഡിപ്പിക്കപ്പെടുന്നത്. ഇന്ത്യയും മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 30 വർഷമായി ഇന്ത്യയിൽ അഭയാർഥികളായ ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകുന്നില്ല. കുട്ടികൾക്ക് പൗരത്വം ലഭിക്കുകയും മാതാപിതാക്കൾക്ക് ലഭിക്കാത്തതുമായ സാഹചര്യം രാജ്യത്തുണ്ടാകും. 
  പട്ടാള മേധാവിവരെ രാഷ്ട്രീയം  സംസാരിക്കുന്ന നിലയിലേക്ക് രാജ്യം മാറി. സുപ്രീം കോടതി വിധികളിൽവരെ രാഷ്ട്രീയപക്ഷമുള്ളതായി സംശയിക്കണം. പശുവിന്റെ ഭാഷ മനസ്സിലാകുന്നവരെ കലയുടെ ഭാഷയിൽ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top