04 July Saturday
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനം

ഭരണഘടനാ തത്വങ്ങൾ ലംഘിക്കപ്പെടുന്നു: ആലങ്കോട്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
പൊന്നാനി 
ഭരണഘടനാ തത്വങ്ങൾ നഗ്നമായി ലംഘിക്കപ്പെടുന്ന കാലമാണിതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. ആരെന്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാലും  നാം തോളിൽ കൈയിട്ടുനടക്കും. ഫാസിസത്തെ നാം ഭയപ്പെടില്ല. കഥ പറഞ്ഞും പാട്ടുപാടിയും നൃത്തംചെയ്തും നാം അതിനെ ചെറുത്ത് തോൽപ്പിക്കും.
നിയമം നടപ്പാക്കില്ലെന്ന കേരള മുഖ്യമന്ത്രിയുടെ നിലപാട് ധൈര്യം പകരുന്നതാണ്.  സമരമുഖങ്ങളിൽ കവിതകൾ രചിക്കപ്പെടുന്ന കാലമാണിത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കവിതകളിലൊന്ന് ഡൽഹിയിലെ വിദ്യാർഥികൾ പൊലീസിനുമുമ്പിൽ പാടിയതാണ്. നവോത്ഥാന പുരോഗമന ആശയങ്ങളെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തിക്കുന്നതിൽ സാഹിത്യ പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top