20 February Wednesday

പന്നിക്കുവച്ച കെണിയിൽ പട്ടി വീണു; രക്ഷകരായി എമർജൻസി റെസ്ക്യു ഫോഴ്സ്

സ്വന്തം ലേഖകൻUpdated: Tuesday Jan 15, 2019

കെണിയിൽ കുരുങ്ങിയ തെരുവുപട്ടിയെ എമർജൻസി റെസ്ക്യു ഫോഴ‌്സ‌് അധികൃതർ രക്ഷപ്പെടുത്തുന്നു

വണ്ടൂർ
കാട്ടുമുണ്ട കമ്പനിപ്പടിയിൽ ഓട്ടുകമ്പനിക്ക‌് സമീപത്തുള്ള ശ്മശാനത്തിന്റെ ഭാഗത്ത‌് ആരോ പന്നിയെ പിടിക്കാൻവച്ച കെണിയിൽ പട്ടി അകപ്പെട്ടു.  തിങ്കളാഴ്ച രാവിലെയാണ് പട്ടി കെണിയിൽ കുടുങ്ങിയതായി നാട്ടുകാർ അറിയുന്നത്. മരണവെപ്രാളത്തിൽ പിടഞ്ഞ പട്ടിയെ രക്ഷപ്പെടുത്താൻ നാട്ടുകാരിൽ പലരും ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് നിലമ്പൂരിലെ എമർജൻസി റെസ്ക്യു ഫോഴ്സിനെ വിവരമറിയിക്കുകയും ഇആർഎഫ്   പ്രസിഡന്റ് ബിബിൻ പോൾ‌, കോഡിനേറ്റർ അബ‌്ദുൾ മജീദ്  എന്നിവരെത്തി കേബിൾ കുരുക്ക് മുറിച്ച് പട്ടിയെ രക്ഷപ്പെടുത്തുകയുംചെയ്തു. പട്ടിയുടെ ശരീരത്തിൽ മുറിവുപറ്റിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top