24 January Friday
പൗരത്വ ഭേദഗതി നിയമം

അനുവദിക്കില്ല വെട്ടിമുറിക്കാൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐ എം നേതൃത്വത്തിൽ മലപ്പുറം ഹെഡ്‌ പോസ്‌റ്റോഫീസിലേക്ക്‌ നടത്തിയ മാർച്ച്‌

മലപ്പുറം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലയിലെങ്ങും സിപിഐ എം പ്രതിഷേധം. ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക്‌ നടന്ന മാർച്ചിൽ ബഹുജന പ്രതിഷേധമിരമ്പി. 
ഓരോ കേന്ദ്രത്തിലും സ്‌ത്രീകളും കുട്ടികളും യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ അണിചേർന്നു. മതാടിസ്ഥാനത്തിൽ രാജ്യത്തെയും ജനങ്ങളെയും വിഭജിക്കാനാകില്ലെന്നും മതേതര സ്വഭാവം ജീവൻ കൊടുത്തും കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനമായി  ജനമുന്നേറ്റം. വൈകിട്ട്‌ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും പൊതുയോഗവും ചേർന്നു.  
മലപ്പുറം കുന്നുമ്മൽ ഹെഡ്‌പോസ്‌റ്റോഫീസ്‌ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്‌തു. പെരിന്തൽമണ്ണ ഹെഡ്‌ പോസ്‌റ്റോഫീസ്‌ മാർച്ച്‌ സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവൻ ഉദ്‌ഘാടനംചെയ്‌തു. അങ്ങാടിപ്പുറം ബിഎസ്‌എൻഎൽ ഓഫീസ്‌ മാർച്ച്‌ ജില്ലാ സെക്രട്ടറിയറ്റംഗം സി ദിവാകരൻ, 
താനൂർ പോസ്‌റ്റോഫീസ്‌ മാർച്ച്‌ എ ശിവദാസൻ, നിലമ്പൂർ പോസ്‌റ്റോഫീസ്‌ മാർച്ച്‌ ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാറും ഉദ്‌ഘാടനംചെയ്‌തു. 
എടക്കരയിൽ ബി മുഹമ്മദ്‌ റസാഖും എടപ്പാൾ  പോസ്‌റ്റോഫീസ്‌ മാർച്ച്‌ ജില്ലാ സെക്രട്ടറിയറ്റംഗം ടി എം സിദ്ധിഖും ഉദ്‌ഘാടനംചെയ്‌തു. പൊന്നാനി ഹെഡ്‌  പോസ്‌റ്റോഫീസ്‌ മാർച്ച്‌ എം എം നാരായണനും തിരൂർ ഇൻകം ടാക്‌സ്‌ ഓഫീസ്‌ മാർച്ച്‌  ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയനും ഉദ്‌ഘാടനംചെയ്‌തു. 
പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച്‌  ജില്ലാ സെക്രട്ടറിയറ്റംഗം വേലായുധൻ വള്ളിക്കുന്ന്‌ ഉദ്‌ഘാടനംചെയ്‌തു. കോട്ടക്കൽ ബിഎസ്എൻഎൽ ഓഫീസ്‌ മാർച്ച്‌ വി ടി സോഫിയ ഉദ്ഘാടനംചെയ്തു. മഞ്ചേരി ഏരിയാ കമ്മിറ്റി പാണ്ടിക്കാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ടി കെ ഹംസയും കൊണ്ടോട്ടിയിൽ അഡ്വ. ഐ ടി നജീബും ഉദ്ഘാടനംചെയ്തു. 
കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗൺ മാർച്ച്‌ വി പി സക്കറിയയും വണ്ടൂരിൽ വി എം ഷൗക്കത്തും  അരീക്കോട്‌ ഏരിയാ മാർച്ച്‌ പി രാധാകൃഷ്‌ണനും ഉദ്‌ഘാടനംചെയ്‌തു.
പ്രധാന വാർത്തകൾ
 Top