12 December Thursday

വട്ടംകറക്കി സർവകലാശാല

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

മലപ്പുറം ജില്ലാ കായികമേള നടക്കുന്ന കോഴിക്കോട് സർവകലാശാല സിന്തറ്റിക് ട്രാക്കിലേക്കുള്ള പ്രധാന കവാടം അധികൃതര്‍ അടച്ചതിനെ തുടര്‍ന്ന് ​​ചാടികടക്കുന്ന കായികതാരങ്ങള്‍

തേഞ്ഞിപ്പലം
കായികമേളക്ക്‌ എത്തിയ താരങ്ങളെ വലച്ച്‌ സർവകലാശാല അധികൃതർ. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം തുറന്നുനൽകാത്തതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രണ്ട് കിലോമീറ്റർ ചുറ്റിയാണ് ഗ്രൗണ്ടിൽ എത്താനായത്. പലരും ഗേറ്റ് ചാടിയാണ്‌ ഗ്രൗണ്ടിൽ പ്രവേശിച്ചത്‌. ഇവരും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ പലപ്പോഴും വാക്‌തർക്കവുമുണ്ടായി.
സർവകലാശാലാ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അന്തർ സർവകലാശാലാ ഹാൻഡ്‌ ബോൾ ചാമ്പ്യൻഷിപ്പിന്റെ പേരിലാണ് അധികൃതർ വഴിയടച്ചത്. ശുചിമുറികളും മറ്റ്‌ അടിസ്ഥാനസൗകര്യങ്ങളും നിഷേധിച്ചത്‌  പെൺകുട്ടികളെയടക്കം വലച്ചു. ഒരുവിഭാഗം അധ്യാപകർ നടത്തുന്ന സമരത്തെ അനുകൂലിക്കുന്ന സർവകലാശാലാ കായികവകുപ്പിലെ ഉന്നതനാണ്‌ ഇതിന്‌ പിന്നിലെന്ന ആരോപണവും ശക്തമാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top