20 October Wednesday
മർദന പ്രതിഷേധ ദിനം

കർഷകർ കേന്ദ്ര സർക്കാർ 
ഓഫീസുകൾ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കര്‍ഷകവേട്ടക്കെതിരെ സംയുക്ത കര്‍ഷക സമിതി മലപ്പുറം ജിഎസ്ടി ഓഫീസ് ഉപരോധിച്ചപ്പോള്‍

 

മലപ്പുറം 
കേന്ദ്ര സർക്കാറിന്റെയും ബിജെപിയുടെയും കർഷകവേട്ടക്കെതിരെ കർഷകർ മർദന പ്രതിഷേധദിനം ആചരിച്ചു. കർഷകസമരം തകർക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത കർഷക സമിതി നേതൃത്വത്തിൽ ജില്ലയിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിച്ചു. ജില്ല–-ഏരിയ കേന്ദ്രങ്ങളിൽ ഉപരോധ സമരം നടന്നു. 
മലപ്പുറം ജിഎസ്ടി ഓഫീസ് ഉപരോധം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്തു.  പ്രദീപ് മേനോൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ പി ജ്യോതിഭാസ് (എടപ്പാൾ),  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ടി അലവിക്കുട്ടി (കോട്ടക്കൽ - വേങ്ങര), കെ നാരായണൻ (തിരൂർ), രജീഷ് ഊപ്പാല (പൊന്നാനി), ജില്ലാ വൈസ് പ്രസിഡന്റ്‌ ജെ ക്ലീറ്റസ് (വണ്ടൂർ), ജോയിന്റ്‌ സെക്രട്ടറിമാരായ മോഹനൻ പുളിക്കൽ (അങ്ങാടിപ്പുറം), കെ പി സന്തോഷ് (കൊണ്ടോട്ടി), കെ സുകുമാരൻ (നിലമ്പൂർ), ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഹരിദാസൻ (മഞ്ചേരി- പണ്ടിക്കാട്), ടി കെ അലവിക്കുട്ടി (വളാഞ്ചേരി), എൻ കെ ഷൗക്കത്തലി (അരീക്കോട്), എ ടി റജി (എടക്കര), പി അശോകൻ (യൂണിവേഴ്സിറ്റി), സിപിഐ എം ഏരിയാ സെക്രട്ടറിമാരായ കെ ടി ശശി (താനൂർ), ഇ രാജേഷ് (പെരിന്തൽമണ്ണ) എന്നിവർ സമരം ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top