26 October Tuesday

കർഷകർക്ക് ഐക്യദാർഢ്യവുമായി 
തൊഴിലാളികളുടെ പ്രതിഷേധ സായാഹ്നം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യമർപ്പിച്ച് സിഐടിയു മലപ്പുറത്ത് നടത്തിയ പ്രതിഷേധ സായാഹ്നം

 

മലപ്പുറം
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി  സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ ജില്ലയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.  കർഷക പോരാളികളെ കൊലപ്പെടുത്തുന്ന ഭരണകൂട ഭീകരതക്കെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് സമരത്തിൽ തൊഴിലാളികൾ പ്രഖ്യാപിച്ചു.  
മലപ്പുറത്ത്  പ്രതിഷേധ സായാഹ്നം സിഐടിയു ജില്ലാ സെക്രട്ടറി ഇ എൻ ജിതേന്ദ്രൻ ഉദ്ഘാടനംചെയ്തു. വി സുനിൽകുമാർ അധ്യക്ഷനായി. 
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരൻ (പരപ്പനങ്ങാടി),  ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ വി മോഹനൻ (കാലടി),
സുരേഷ് കാക്കനാത്ത്  (-മാറഞ്ചേരി), എം ഋഷികേശൻ (തവനൂർ) എന്നിവർ  ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top