22 February Saturday

ബൈക്കും സ്കൂൾ ബസും കൂട്ടിയിടിച്ച് പൊലീസുകാരന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019
ചങ്ങരംകുളം
പന്താവൂരില്‍ സ്കൂള്‍ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ  പൊലീസുകാരന് പരിക്കേറ്റു. 
പാലക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മലപ്പുറം വാഴയൂര്‍ സ്വദേശി മുക്താ (30)റിനാണ് പരിക്കേറ്റത്.
ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ പന്താവൂരില്‍ ഞായറാഴ്ച പകല്‍ 11ഓടെയാണ് അപകടം. 
എടപ്പാള്‍ ഭാഗത്തുനിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന മുക്താര്‍ സഞ്ചരിച്ച ബൈക്കും എതിർദിശയിൽനിന്ന് വന്ന സ്കൂള്‍ ബസുമാണ് കൂട്ടിയിടിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top