22 September Tuesday

ജില്ലാ പൊലീസ്‌ മേധാവിക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
മലപ്പുറം
ജില്ലാ പൊലീസ്‌ മേധാവി യു അബ്‌ദുൾ കരീമിന്‌ ‌ കോവിഡ്‌–-19 സ്ഥിരീകരിച്ചു. ഗൺമാന്‌ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചൊവ്വാഴ്‌ചമുതൽ‌ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്‌ച  പരിശോധനാഫലം‌‌ പോസിറ്റീവായതോടെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കഴിഞ്ഞ വെള്ളിയാഴ്‌ച കരിപ്പൂർ വിമാന അപകടസ്ഥലത്ത്‌ രക്ഷാപ്രവർത്തന ചുമതല വഹിച്ചിരുന്നു. കേന്ദ്രമന്ത്രിമാരെത്തിയപ്പോൾ സുരക്ഷാ ചുമതലയുമുണ്ടായിരുന്നു. കേന്ദ്രമന്ത്രി വാർത്താ സമ്മേളനം നടത്തുമ്പോൾ ടെർമിനലിലുണ്ടായിരുന്നു. സമ്പർക്കപട്ടിക വിപുലമാകാനാണ്‌ സാധ്യത. ആരോഗ്യ വകുപ്പ്‌ സമ്പർക്കപട്ടിക തയ്യാറാക്കിവരികയാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top