16 December Monday
കൂട്ടായ്‌മ കരുത്താക്കാം

ഉയിർത്തെഴുന്നേൽക്കും

സുരേഷ്‌ പൂവത്തിങ്കൽUpdated: Wednesday Aug 14, 2019
 
 
കവളപ്പാറ
മലയോരത്തിന്റെ നോവുണക്കാൻ മുഖ്യമന്ത്രിയെത്തി–-കവളപ്പാറ മുത്തപ്പൻമലയിലെ ഉരുൾപൊട്ടൽ ബാക്കിയാക്കിയവർക്ക്‌ ആത്മവിശ്വാസം പകർന്ന്‌. കവളപ്പാറ സെന്റ് മേരീസ് പള്ളി അങ്കണത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ  നേരിയ തേങ്ങലുകളുയർന്നു. നിമിഷാർധത്തിൽ എല്ലാം നഷ്ടപ്പെട്ടവർ, ഉറ്റവരും ഉടയവരും കാണാമറയത്തായവർ, മനുഷ്യായുസ്സിൽ നേടിയ സമ്പാദ്യമത്രയും മണ്ണിനടിയിലായവർ–-അവർ പ്രതീക്ഷയോടെ ജനനായകനരികെ.  
  "ഈ നാടിന്റെ തീരാദുഃഖത്തിൽ  ഞാനും പങ്കുചേരുന്നു. എന്തു ചെയ്യാനാവുമെന്ന് നമുക്ക് കൂട്ടായി തീരുമാനിക്കാം. ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് അത് തിരികെ നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. അതിന്‌ അനുയോജ്യമായ സ്ഥലം യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്തും'–- മുഖ്യമന്ത്രിയുടെ വാക്കുകൾ. നമുക്ക് അതിജീവന യാത്ര തുടരാം. ധൈര്യമായിരിക്കൂ. സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവർക്ക്‌ സമാശ്വാസ വാക്കുകൾ. 
ദുരന്തസമയത്ത്‌ ജനപ്രതിനിധിയെന്ന നിലയിൽ പി വി അൻവർ എംഎൽഎ ഉണർന്നു പ്രവർത്തിച്ചുവെന്ന്‌ മുഖ്യമന്ത്രി നാടിനെ ഓർമിപ്പിച്ചു. ദുരന്ത നിമിഷംമുതൽ എംഎൽഎ ഒപ്പമുണ്ട്‌. വാഹനത്തിൽ എത്തിപ്പെടാനുള്ള സമയം മാത്രമെടുത്ത്‌ മന്ത്രി കെ ടി ജലീലും സ്ഥലത്തെത്തി. 
സന്നദ്ധ പ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളും ഉണർന്ന്‌ പ്രവർത്തിച്ചു. നാട്‌ ഐക്യത്തോടെ ദുരന്തത്തെ അതിജീവിക്കണമെന്ന പാഠം പകർന്നാണ്‌ അദ്ദേഹം മടങ്ങിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top