03 August Monday
47 –-ൽ 21 സമ്പർക്ക രോഗികൾ

കരുതുക അരികിലുണ്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
മലപ്പുറം
ജില്ലയിൽ കോവിഡ്‌ ഭീതിയുയർത്തി സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നു. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 21 പേരടക്കം 47 പേർക്ക് തിങ്കളാഴ്‌ച കോവിഡ് 19 സ്ഥിരീകരിച്ചു. പൊന്നാനിയിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിലൂടെ വൈറസ്‌ ബാധിച്ച 19 പേരെയും കണ്ടെത്തിയത്. 22 പേർ വിദേശത്തുനിന്നും നാലുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തി.
സമ്പർക്കത്തിലൂടെ
പൊന്നാനി സ്വദേശികളായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ (25), സ്വകാര്യ സ്ഥാപനത്തിലെ അധ്യാപിക (50), ആംബുലൻസ് ഡ്രൈവർ (64), മാംസ വിൽപ്പന കേന്ദ്രത്തിലെ തൊഴിലാളി (32), നിർമാണ തൊഴിലാളി (35), ബാങ്ക് ജീവനക്കാരി (34), വർക്ക്‌ഷോപ്പ് ജീവനക്കാരൻ (46), ലോട്ടറി കച്ചവടക്കാരൻ (37), ഫാർമസി ജീവനക്കാരി (49), ഹാർഡ്‌വെയർ ഷോപ്പ് ജീവനക്കാരൻ (20), മത്സ്യത്തൊഴിലാളികളായ 48 വയസുകാരൻ, 65 വയസുകാരൻ, 58 വയസുകാരൻ, 39 വയസുകാരൻ, 75 വയസുകാരൻ, വീട്ടമ്മമാരായ 42 വയസുകാരി, 36 വയസുകാരി, പെയിന്റിങ് തൊഴിലാളികളായ 49 വയസുകാരൻ, 34 വയസുകാരൻ എന്നിവർക്കാണ്‌ പൊന്നനിയിൽ നടത്തിയ പരിശോധനയിൽ കോവിഡ്‌ സ്ഥിരീകരിച്ചത്‌.
കോവിഡ്‌ ബാധിച്ച പരപ്പനങ്ങാടിയിലെ നാടോടിയായ 60 വയസുകാരിയുമായി ബന്ധമുണ്ടായ മൂന്നിയൂർ സ്വദേശിയായ ഡോക്ടർ (42), പൊന്നാനി നഗരസഭാ കൗൺസിലറുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (56) എന്നിവർക്കും വൈറസ്‌ ബാധ സ്ഥിരീകരിച്ചു.
വിദേശത്തുനിന്ന്‌
■ ജിദ്ദ: മഞ്ചേരി സ്വദേശി (47),  മഞ്ചേരി സ്വദേശി (28),  മഞ്ചേരി സ്വദേശി (54), ആനക്കയം സ്വദേശി (49), പോരൂർ സ്വദേശി (52), കണ്ണമംഗലം സ്വദേശി (34).
■ ദമാം: പാണ്ടിക്കാട് സ്വദേശി (36), എടക്കര സ്വദേശി (33), കാവനൂർ സ്വദേശി (30).
■ റിയാദ്‌: പള്ളിക്കൽ സ്വദേശി (52), വാഴക്കാട് സ്വദേശി (26), തിരൂരങ്ങാടി സ്വദേശി (32), പുളിക്കൽ സ്വദേശിനി (80), വളാഞ്ചേരി സ്വദേശി (22), പുളിക്കൽ സ്വദേശിനി (34).
■ ബഹറൈൻ: എടവണ്ണ സ്വദേശി (37).
■ റാസൽഖൈമ: തിരൂരങ്ങാടി സ്വദേശി (26).
■ ദുബായി: തവനൂർ സ്വദേശി (30).
■ ദോഹ: തൃക്കലങ്ങോട് സ്വദേശി (46), പെരുമ്പടപ്പ് സ്വദേശി (30).
■ ഷാർജ: കൂട്ടിലങ്ങാടി സ്വദേശി (28).
■ അബുദാബി: മംഗലം സ്വദേശി (43).
ഇതര സംസ്ഥാനം‌
ബംഗളൂരു: വള്ളിക്കുന്ന് സ്വദേശി (39), നന്നമ്പ്ര സ്വദേശി (44), ഏലംകുളം സ്വദേശി (27).
മുംബൈ: വട്ടംകുളം സ്വദേശിനി (37).
 
 
7‌ പൊലീസുകാരുടെ ഫലം നെഗറ്റീവ്
തിരൂർ
നിരീക്ഷണത്തിലായിരുന്ന തിരൂർ സ്റ്റേഷനിലെ ഏഴു‌ പൊലീസ് ഉദ്യോഗസ്ഥരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എസ്ഐ ജലീൽ കറുത്തേടത്ത് ഉൾപ്പെടെയുള്ളവരുടെ ഫലമാണ് പുറത്തുവന്നത്. ജൂൺ 29ന് പിടിയിലായ മണൽക്കടത്ത് കേസിലെ രണ്ടു‌‌ പ്രതികൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എസ്ഐ ഉൾപ്പെടെ 18 പൊലീസുകാർ നിരീക്ഷണത്തിലായത്. ഇതോടെ പൊലീസ്‌ സ്റ്റേഷനും അടച്ചു. 
പ്രതികളുമായി അടുത്തിടപഴകിയ പൊലീസുകാരുടെ പരിശോധന ഏഴിനാണ്‌ നടന്നത്. ഇവരുടെ ഫലമാണ്‌ തിങ്കളാഴ്ച വന്നത്. മറ്റ്‌ പൊലീസ്‌ ഉദ്യോഗസ്ഥരുടെ പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും.
 
28 രോഗമുക്തർ: ചികിത്സയിൽ 543 പേര്‍
മലപ്പുറം
ജില്ലയിൽ കോവിഡ് ചികിത്സയിലായിരുന്ന 28 പേർകൂടി രോഗമുക്തരായി. 543 പേരാണ്‌ ചികിത്സയിലുള്ളത്‌. ഇതുവരെ 1053 പേർക്ക്‌ വൈറസ് ബാധിച്ചു.  504 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
1054 പേരെകൂടി നിരീക്ഷണത്തിലാക്കി. 41,717 പേരാണ് നിരീക്ഷണത്തിലുള്ളത്. പരിശോധിച്ച 13,817 സാമ്പിളിൽ 10,952 പേരും നെഗറ്റീവാണ്‌. 2027 പേരുടെ ഫലം ലഭിക്കാനുണ്ട്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top