07 August Friday
പതിനായിരത്തിൽ 8634 പരിശോധന പൂർത്തിയായി

ആന്റിജൻ പരിശോധന അവസാന ഘട്ടത്തിൽ

സ്വന്തം ലേഖകൻUpdated: Tuesday Jul 14, 2020
എടപ്പാൾ
പൊന്നാനി താലൂക്കിലെ സാമൂഹ്യവ്യാപന സാധ്യത കണ്ടെത്താൻ 10,000 പേരിൽ നടത്തുന്ന ആന്റിജൻ പരിശോധന (കോവിഡ് 19 ക്ലസ്റ്റർ കണ്ടയ്‌മെന്റ് ടെസ്റ്റിങ് സ്റ്റാർട്ടേജ്) അവസാന ഘട്ടത്തിൽ. 8634 പേരെ പരിശോധിച്ചു. 129 പേരുടെ ഫലം പോസിറ്റീവായി.
എടപ്പാൾ, വട്ടംകുളം, തവനൂർ, വെളിയങ്കോട് ഒഴികെയുള്ള പഞ്ചായത്തുകളിൽ പരിശോധന പൂർത്തിയായി. തവനൂരിലെ ബാക്കിയുള്ള 11ഉം വെളിയങ്കോട്ടെ ഏഴും പരിശോധന ചൊവ്വാഴ്ച പൂർത്തിയാക്കും. എടപ്പാളിൽ മുന്നൂറും വട്ടംകുളത്ത് ആയിരത്തോളവും സാമ്പിളുകൾ ശേഖരിക്കാനുണ്ട്‌.
സ്ഥലവും പരിശോധനയുടെ എണ്ണവും (പോസിറ്റീവായവർ ബ്രാക്കറ്റിൽ):
പൊന്നാനി നഗരസഭ–- 2343 (113), വെളിയങ്കോട്–- 719 (രണ്ട്‌), പെരുമ്പടപ്പ്–- 736 (രണ്ട്‌), തവനൂർ–- 725 (ഒന്ന്), മാറഞ്ചേരി–- 736 (മൂന്ന്‌), നന്നംമുക്ക്–-  631 (0), കാലടി–- 690 (രണ്ട്‌), എടപ്പാൾ–- 700 (രണ്ട്‌), വട്ടംകുളം–- 618 (ഒന്ന്), ആലങ്കോട്–- 736 (മൂന്ന്‌).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top