03 August Monday
നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

നിർമാണതൊഴിലാളി യൂണിയൻ (സിഐടിയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ സമരം വി പി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം
നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് കൺസ്‌ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഡബ്ല്യുഎഫ്ഐ)  നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാ​ഗമായി നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലയിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. വിവിധ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിലായിരുന്നു സമരം.
മലപ്പുറം സിവിൽ സ്റ്റേഷനിലെ ബിഎസ്എൻഎൽ എക്സ്ചേഞ്ചിനുമുന്നിലെ   പ്രതിഷേധം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയയും മഞ്ചേരി ഹെഡ് പോസ്‌റ്റോഫീസിനുമുന്നിൽ ജില്ലാ പ്രസിഡന്റ് കെ ജയരാജും ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ ഭാരവാഹികളായ എം എം മുസ്തഫ പെരിന്തൽമണ്ണയിലും പി പത്മജ മങ്കടയിലും ഇ എൻ ജിതേന്ദ്രൻ മലപ്പുറം കോട്ടപ്പടിയിലും യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി ജയരാജൻ കോട്ടക്കലിലും ഉദ്‌ഘാടനംചെയ്‌തു. അരീക്കോട്‌  എം ടി മുസ്തഫയും, തിരൂരിൽ കെ വി പ്രസാദും കൊണ്ടോട്ടിയിൽ കെ ബാലകൃഷ്ണനും ഉദ്ഘാടനംചെയ്തു.  തിരൂരങ്ങാടിയിൽ യൂണിയൻ ജില്ലാ വൈസ്‌പ്രസിഡന്റ്‌ പി രാജൂട്ടി ഉദ്‌ഘാടനംചെയ്‌തു. 
പഞ്ചായത്ത് യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു.  പൊന്നാനി താലൂക്കിനെ സമരത്തിൽനിന്ന് ഒഴിവാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top