20 July Saturday

115 വീടുകൾക്ക‌് നാശം

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019
 
മലപ്പുറം
കടൽക്ഷേ‌ാഭത്തിൽ ജില്ലയുടെ തീരദേശത്ത‌് 115 വീടുകൾക്ക‌് നാശം. പൊന്നാനി താലൂക്കിൽ 111ഉം തിരൂർ താലൂക്കിൽ നാലും വീടുകൾക്കാണ‌് നാശം. നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകർന്നു. 
പൊന്നാനി  അഴീക്കൽമുതൽ പുതുപൊന്നാനിവരെയുള്ള നഗരസഭാ പരിധിയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടൽക്ഷേ‌ാഭം രൂക്ഷം. 
അടിയന്തര സാഹചര്യത്തിൽ  കടൽഭിത്തി നിർമാണം ആരംഭിച്ചിട്ടുണ്ട്. 
സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ചേമ്പറിൽ നടന്ന അടിയന്തര യോഗത്തിലാണ് കടൽഭിത്തി നിർമിക്കാൻ തീരുമാനമുണ്ടായത്. 
അഴീക്കൽ ലൈറ്റ് ഹൗസ് പ്രദേശംമുതലാണ് കടൽഭിത്തി നിർമിക്കുന്നത്.  വീടുകൾ നഷ്ടപ്പെടുന്ന മേഖലയിൽ കല്ലിട്ട് ഫ്ലഡ് ബണ്ടുകൾ നിർമിച്ച് സംരക്ഷിക്കും.
കടലാക്രമണ ഭീഷണി നേരിടുന്നവർക്കായി ക്യാമ്പുകളും താലൂക്കിൽ ഒരുക്കിയിട്ടുണ്ട്. 
പൊന്നാനി ആനപ്പടി എഎൽപി സ്‌കൂൾ, പാലപ്പെട്ടി ഫിഷറീസ് യുപി സ്‌കൂൾ, വെളിയങ്കോട് ആനകത്ത് സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ‌്.
പ്രധാന വാർത്തകൾ
 Top