15 October Tuesday

ബാറിലെ തർക്കത്തിൽ കൊല: ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 

പെരിന്തൽമണ്ണ
പെരിന്തല്‍മണ്ണ ബാറിനുസമീപം ചൊവ്വാഴ്ച രാത്രി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ പൊലീസ‌് അറസ്റ്റുചെയ്തു. 
പെരിന്തല്‍മണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ് (27)ആണ് അറസ്റ്റിലായത്. ഇയാളടക്കം അഞ്ചുപേരെ  കഴിഞ്ഞദിവസം പൊലീസ‌് കസ്റ്റഡിയിലെടുത്തിരുന്നു.  ബാറില്‍ കസേര മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട അടിപിടിയുടെ തുടര്‍ച്ചയായിട്ടായിരുന്നു റോഡിൽ രണ്ടുപേരെ കുത്തിയത‌്. 
ചോദ്യംചെയ്യലില്‍ പ്രതി  കുറ്റംചെയ്തതായി സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പട്ടിക്കാട് സ്വദേശി കല്ലുവെട്ടി ഇസഹാഖ് (37)ആണ് കുത്തേറ്റ് മരിച്ചത്. കുത്തേറ്റ പട്ടിക്കാട് ചേരിയത്ത് ജസീം (27) അപകടനില തരണംചെയ്തുവരുന്നു.  ഇയാളുടെ മൊഴികൂടി രേഖപ്പെടുത്തിയശേഷം കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യംചെയ്യും.  കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പൊലീസ‌് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതി  പ്രതിയെ റിമാന്‍ഡ് ചെയ്തു.  തിരിച്ചറിയല്‍ പരേഡിനും കൂടുതല്‍ ചോദ്യംചെയ്യലിനും ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന‌് പൊലീസ‌് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top