മലപ്പുറം
ജില്ലയിലെ മുഴുവൻ ഐടിഐകളിലും എസ്എഫ്ഐ വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ മൂന്ന് യൂണിയനുകൾ എംഎസ്എഫ്–-കെഎസ്യു സഖ്യത്തിൽനിന്ന് പിടിച്ചെടുക്കുകയും രണ്ട് യൂണിയനുകൾ നിലനിർത്തുകയും ചെയ്തു. പൊന്നാനി മാറഞ്ചേരി ഐടിഐയിൽ എതിരില്ലാതെ വിജയിച്ചു.
‘സുശക്ത ജനാധിപത്യം സമരോത്സുക കലാലയം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എംഎസ്എഫ് -–-കെഎസ്യു സഖ്യം ഭരിച്ചിരുന്ന അരീക്കോട്, പുഴക്കാട്ടിരി ഐടിഐകളിൽ മുഴുവൻ സീറ്റും തിരൂർ ചെറിയമുണ്ടം ഐടിഐയിൽ ആറിൽ അഞ്ച് സീറ്റും നേടി യൂണിയൻ പിടിച്ചെടുത്തു. നിലമ്പൂർ ഐടിഐ മുഴുവൻ സീറ്റും നേടി യൂണിയൻ നിലനിർത്തി.
ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന കൊണ്ടോട്ടി വാഴക്കാട് ഐടിഐ യൂണിയൻ ആറിൽ നാല് സീറ്റ് നേടി യൂണിയൻ നേടി.
എസ്എഫ്ഐയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികളെയും ജില്ലാ പ്രസിഡന്റ് എൻ ആദിൽ, സെക്രട്ടറി എം സജാദ് എന്നിവർ അഭിവാദ്യംചെയ്തു.
ചെറിയമുണ്ടം ഐടിഐ
പി സംഹിത്ത് (ചെയർമാൻ-), പി ശ്യാംജിത്ത് (ജനറൽ സെക്രട്ടറി-), സി അനന്തുകൃഷ്ണൻ (കൗൺസിലർ), കെ അരവിന്ദ് (ജനറൽ ക്യാപ്റ്റൻ), എം റീജ (സെക്രട്ടറി കൾച്ചറൽ അഫയേഴ്സ്). -
പുഴക്കാട്ടിരി ഐടിഐ
കെ വിപിൻ (ചെയർമാൻ), ടി കെ വിഷ്ണു(കൗൺസിലർ), എ ആഖിബ് (ജനറൽ സെക്രട്ടറി)-, ഒ ജിതിൻ (മാഗസിൻ എഡിറ്റർ), കെ ജെ അഫ്സൽ (സ്പോർട്സ്), അജയ് ശങ്കർ (ആർട്സ്).
നിലമ്പൂർ ഐടിഐ
എ രോഹിത് ചന്ദ്രൻ (ചെയർമാൻ), പി കെ സ്നേഹ (ജനറൽ സെക്രട്ടറി), നവീൻ റിച്ചാർഡ് (കൗൺസിലർ-), എ ഷിംജിത്ത്(ജനറൽ ക്യാപ്റ്റൻ), എം ടി സനീഷ് (മാഗസിൻ എഡിറ്റർ), എ ജിബിൻ (സെക്രട്ടറി കൾച്ചറൽ അഫേഴ്സ്).
വാഴക്കാട് ഐടിഐ
എം ചാന്ദിർ ശരുൺ (ജനറൽ സെക്രട്ടറി), കെ പ്രണവ് (കൗൺസിലർ), കെ മുഹമ്മദ് അദ്നാൻ (ജനറൽ ക്യാപ്റ്റൻ), ഒ അഖിൽ (സെക്രട്ടറി കൾച്ചറൽ അഫേഴ്സ്-).
അരീക്കോട് ഐടിഐ
പി ശുഹൈബ് (ചെയർമാൻ), കെ ആർ നന്ദന (ജനറൽ സെക്രട്ടറി), കെ കെ സുലൈമാൻ ദാനിഷ് (കൗൺസിലർ), വി അഭിഷേക്(ജനറൽ ക്യാപ്റ്റൻ -), ടി കെ അർജുൻ (മാഗസിൻ എഡിറ്റർ), കെ പി പ്രണവ് (സെക്രട്ടറി കൾച്ചറൽ അഫേഴ്സ്).
മാറഞ്ചേരി ഐടിഐ
എൻ കൃഷ്ണകുമാർ (ചെയർമാൻ), കെ സൈദാസ് (ജനറൽ സെക്രട്ടറി-), ടി വൈശാഖ് (കൗൺസിലർ), പി ഇന്ദ്രജിത്ത് (ജനറൽ ക്യാപ്റ്റൻ), പി ടി അഖിൽ (മാഗസിൻ എഡിറ്റർ-), എം ജിഷ്ണ ദാസ് (സെക്രട്ടറി കൾച്ചറൽ അഫേഴ്സ്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..