ഏലംകുളം
ഇന്ത്യൻ ഭരണഘടനയെ തകര്‍ത്ത് സംഘപരിവാര്‍ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന നിലയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതായി എസ്എഫ്ഐ സെമിനാര്‍. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏലംകുളം സന ഓഡിറ്റോറിയത്തിൽ നടന്ന "ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ സെമിനാർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി രമേശൻ അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജോബിൻസൻ ജെയിംസ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം സജാദ്, സിപിഐ എം ഏരിയാ സെക്രട്ടറി ഇ രാജേഷ്, എസ്എഫ്ഐ ഏരിയാ സെക്രട്ടറി കിഷോർ, സിപിഐ എം ഏരിയാ കമ്മിറ്റിയംഗങ്ങളായ പി ഗോവിന്ദപ്രസാദ്, എസ് ശ്രീരാജ് എന്നിവർ സംസാരിച്ചു. ബാലസംഘം വേനൽതുമ്പി കലാജാഥക്ക് സ്വീകരണവും നൽകി. സിപിഐ എം ഏലംകുളം ലോക്കൽ സെക്രട്ടറി പി അജിത് കുമാർ സ്വാഗതവും ടി ഗോകുൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..