08 December Wednesday

'അതിശയങ്ങളുടെ വേനലി'ന് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

 

പെരിന്തൽമണ്ണ > നഗരസഭയുടെ വള്ളുവനാട് തനിമ സാംസ്കാരിക മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന നാലാമത് അന്താരാഷ്ട്ര  ചലച്ചിത്രമേളയിൽ പ്രശാന്ത് വിജയ് സംവിധാനംചെയ്ത 'അതിശയങ്ങളുടെ വേനൽ' പി ടി അരുൺകുമാർ സ്മാരക പ്രേക്ഷക പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. 
ഒമ്പത് വയസുകാരന്റെ മനസ്സിനെ ഒഴിയാബാധയായി പിന്തുടരുന്ന അദൃശ്യനാവണമെന്ന ആഗ്രഹത്തേയും അതിനെ തുടർന്ന് അവന്റെ ചിന്താലോകത്ത് വിരിയുന്ന കൗതുക കാഴ്ചകളുടെയും കഥയാണ് അതിശയങ്ങളുടെ വേനൽ. 2018ൽ നടന്ന യുകെ‐ഏഷ്യൻ ഫിലിം ഫെസ്റ്റിവല്ലില്‍ നവാഗതനുള്ള പുരസ്കാരം നേടിയ സംവിധായകനാണ് പ്രശാന്ത് വിജയ്. 
മേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച 'ദേശീയത, വംശീയത, ജാതീയത' എന്ന വിഷയത്തിൽ ഓപൺ ഫോറം നടന്നു. മധു ജനാർദനൻ, മമ്മദ് മൊണ്ടാഷ്, ഫസൽ റഹ്മാൻ, മനോജ് പറയറ്റ എന്നിവർ സംസാരിച്ചു. സമാപന ദിവസമായ ശനിയാഴ്ച പകൽ 12.30ന് പി ടി അരുൺകുമാർ സ്മാരക പ്രേക്ഷക പുരസ്കാരം സമർപ്പണവും മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ കെ പി കുമാരനെ ആദരിക്കലും നടക്കും. ശനിയാഴ്ച മുഴുവൻ പ്രദർശനവും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 
മേളയിൽ ഇന്ന്  
ദ നെറ്റ്, ദ മാൻ ഹു ഹോണ്ടഡ് ഹിംസെൽഫ്, ടു കിൽ എ മോക്കിങ് ബേർഡ്, അതിഥി, ഫസ്റ്റ് ദെ കിൽഡ് മൈ ഫാദർ എന്നീ സിനിമകൾ പ്രദർശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top