19 June Wednesday

സിപിഐ എം പഞ്ചായത്ത‌് അംഗത്തിന്റെ വീടിനുനേരെ ലീഗ‌് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

ലീഗ്‌ അക്രമത്തിൽ തകർന്ന ഇസ്മയിലിന്റെ സഹോദരന്റെ വീടിന്റെ ജനൽ ഗ്ലാസ്‌

കൊണ്ടോട്ടി
പള്ളിക്കൽ പഞ്ചായത്ത് സിപിഐ എം അംഗം പി കെ ഇസ്മയിലിനും ബന്ധുക്കൾക്കുംനേരെ ലീഗ് ഗുണ്ടാ ആക്രമണം. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ്  ഇരുമ്പുപാരയടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം ഇസ‌്മയിലിന്റെയും സഹോദരന്റെയും വീട‌് ആക്രമിച്ചത‌്.  ജനൽ ചില്ലുകൾ അടിച്ചുപൊളിച്ചു. വീടിനകത്തേക്ക് അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി.
വധഭീഷണിമുഴക്കിയാണ് സംഘം എത്തിയത്. കേട്ടാലറയ‌്ക്കുന്ന ഭാഷയിൽ അസഭ്യവർഷവുമുണ്ടായി. പള്ളിക്കൽ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതി യോഗത്തിൽ ലീഗ് അംഗങ്ങൾ അക്രമം നടത്തിയിരുന്നു.  അക്രമം മറച്ചുവച്ച്  ഇസ്മായിലിനെതിരെ ലീഗ് പൊലീസിൽ കള്ളപ്പരാതി നൽകി. 
ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയും മറ്റ് ജീവനക്കാരും സത്യസന്ധമായി പൊലീസിൽ മൊഴിനൽകിയതോടെ ലീഗിന്റേത‌് കള്ളപ്പരാതിയാണെന്ന് തെളിഞ്ഞു. ഇതിൽ കലിപൂണ്ട ലീഗ് ഗുണ്ടകൾ ആക്രമമഴിച്ചുവിടുകയായിരുന്നു.  പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.
 
പ്രതിഷേധ പ്രകടനം നടത്തി
കൊണ്ടോട്ടി
പള്ളിക്കൽ പഞ്ചായത്തംഗം പി കെ ഇസ‌്മയിലിനും ബന്ധുക്കൾക്കും നേരെ മുസ്ലിംലീഗ് നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ പി സന്തോഷ്, അഡ്വ. സി ബാബു, പള്ളിക്കൽ ലോക്കൽ സെക്രട്ടറി കെ ബാലകൃഷ്ണൻ, ടി ഹരിദാസ്, എം പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top