08 August Saturday

വേങ്ങരയിലും കുഴൽപ്പണവേട്ട

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

പ്രതി റിയാസുദ്ദീൻ അന്വേഷക സംഘത്തിനൊപ്പം. പിടികൂടിയ കുഴൽപ്പണം ഇൻസെറ്റിൽ

വേങ്ങര 
വേങ്ങരയിൽ 48,60,000 രൂപയുടെ കുഴൽപ്പണം പിടികൂടി.  വ്യാഴാഴ്ച പകൽ 12ന്‌ കച്ചേരിപ്പടിയിൽ വാഹന പരിശോധനയിലാണ്‌ പണം  കണ്ടെടുത്തത്‌.  ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീമിന്‌ ലഭിച്ച  വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. വലിയോറ ചിനക്കൽ കുറുവാൻ കുന്നൻ  റിയാസുദ്ദീ (21) നെ അറസ്‌റ്റ്‌ ചെയ്‌തു. 
സ്കൂട്ടറിന്റെ പിൻസീറ്റിന്റെ അറയിലാണ്‌ പണം ഒളിപ്പിച്ചിരുന്നത്‌. എസ്ഐ എൻ മുഹമ്മദ് റഫീക്ക്, അഡീഷണൽ എസ്ഐ  എം പി അബൂബക്കർ, സിപിഒമാരായ ഷിജു, മുജീബ് റഹ്മാൻ, ടി ടി അനീഷ്, ഫാസിൽ എന്നിവരാണ് അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top