29 January Saturday

ആര്യാടൻ ഷൗക്കത്ത്‌ നിയമവ്യവസ്ഥയെ 
വെല്ലുവിളിക്കുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
മലപ്പുറം
സിപിഐ എമ്മിനെ നേരിടാൻ ജില്ലയിൽ  പ്രതിരോധസേനയുണ്ടാക്കുമെന്ന കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ പ്രസ്‌താവന നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു. എസ്‌എഫ്‌ഐ നേതാവ്‌ ധീരജ്‌ രാജേന്ദ്രനെ  യൂത്ത്‌ കോൺഗ്രസ്‌–-കെഎസ്‌യു ഗുണ്ടകൾ നിഷ്‌ഠുരമായി കൊലപ്പെടുത്തിയിട്ടും ആത്മസംയമനം പാലിക്കുകയാണ്‌ സിപിഐ എമ്മും വിദ്യാർഥി–-യുവജന സംഘടനകളും ചെയ്‌തത്‌. 
മൃതദേഹവുമായി കടന്നുപോയ വിലാപയാത്രയിൽ ആയിരങ്ങളാണ്‌ കണ്ണിചേർന്നത്‌. എവിടെയും ഒരു അക്രമവും ഉണ്ടായിട്ടില്ല. ഇല്ലാക്കഥകൾ മെനഞ്ഞ്‌ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ്‌ കോൺഗ്രസ്‌ ശ്രമം.
 കൊല്ലപ്പെട്ട വിദ്യാർഥിയുടെ ചിതയെരിയുംമുമ്പ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻമുതൽ ആര്യാടൻ ഷൗക്കത്ത്‌ വരെ നടത്തുന്ന പോർവിളി അതിന്റെ തെളിവാണ്‌.  സെമി കേഡർ എന്ന പേരിൽ സുധാകരൻ തീറ്റിപ്പോറ്റുന്ന കൊലയാളി സംഘത്തിന്റെ ഏജന്റായി ആര്യാടൻ ഷൗക്കത്ത്‌ മാറിയെന്നാണ്‌ അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിക്കുന്നത്‌. 
ഇത്തരം പ്രകോപനങ്ങളെ ജനം പുഛിച്ചുതള്ളും. നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ജാഗ്രത പാലിക്കണമെന്നും കോൺഗ്രസ്‌ ഗുണ്ടാസംഘങ്ങളെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top