06 June Saturday

വഴിക്കടവിൽ 362 വീടുകളുടെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

വഴിക്കടവിൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനവും കുടുംബസംഗമവും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

എടക്കര  
വഴിക്കടവ് പഞ്ചായത്തിൽ ലൈഫ് മിഷൻ  പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനവും കുടുംബസംഗമവും  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.  ജനക്ഷേമത്തിനായി പ്രവർത്തിച്ച് ജനാധിപത്യത്തിൽ പുതുചരിത്രം രചിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാധിക്കണമെന്ന് സ്പീക്കർ പറഞ്ഞു.   മാതൃകാപരമായ പ്രവർത്തനമാണ് വഴിക്കടവ് പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും നടത്തിയതെന്നും സ്പീക്കർ പറഞ്ഞു. 
വീടില്ലാത്തവർക്കായി ലൈഫ് മിഷൻ പദ്ധതിയിലൂടെ  362  വീടുകളാണ്‌ വഴിക്കടവ് പഞ്ചായത്തിൽ പൂർത്തിയാക്കിയത്. സംസ്ഥാനത്ത് കൂടുതൽ ഭവനങ്ങൾ പൂർത്തിയാക്കി കൈമാറിയ പഞ്ചായത്താണ് വഴിക്കടവ് പഞ്ചായത്ത്.   പി വി അൻവർ  എംഎൽഎ  അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകു, എഡിപി  വി കെ മുരളി, ഡിആർഡിഎ പ്രോജക്ട് ഓഫീസർ പ്രീതി മേനോൻ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ എസ് രാജേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ടി ഉഷ, സി എച്ച് സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top