25 May Monday

വഖഫ് സ്വത്ത് വീണ്ടെടുക്കല്‍ പൂര്‍ണതയിലേക്ക്: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
കൊണ്ടോട്ടി
അന്യാധീനപ്പെട്ട വഖഫ് സ്വത്തുകൾ കണ്ടെത്തി സംരക്ഷിക്കുന്ന നടപടി സംസ്ഥാനത്ത് പൂർണമാവുകയാണെന്ന് മന്ത്രി കെ ടി ജലീൽ. 
വഖഫ് ഭൂമികൾ കണ്ടെടുക്കുന്നതിനുള്ള നടപടി  60 ശതമാനവും പൂർത്തിയായി. 40 ശതമാനം സ്വത്ത് കണ്ടെത്തുന്ന സർവേ നടപടികൾ മൂന്നുമാസത്തിനകം പൂർത്തിയാക്കും. വഖഫ് സ്വത്തുക്കൾ കണ്ടെത്തി സംരക്ഷിക്കുന്നതിൽ പൂർണനേട്ടം കൈവരിച്ച സംസ്ഥാനമായി കേരളം ഇതോടെ മാറുമെന്ന് കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹജ്ജ് അപേക്ഷകളിലെ നറുക്കെടുപ്പ് നിർവഹിക്കാനെത്തിയ മന്ത്രി പറഞ്ഞു.    കോടിക്കണക്കിന് രൂപയുടെ വഖഫ് ഭൂമികളും മറ്റ് സ്വത്തുക്കളും അന്യാധീനപ്പെട്ട അവസ്ഥക്കാണ് മാറ്റംവരുന്നത്. വഖഫ് ഭൂമിയടക്കം ക്രമവിരുദ്ധമായി ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. വീണ്ടെടുക്കുന്ന സ്വത്ത് വഖഫ് ബോർഡിന്റെ പദ്ധതികൾക്കുള്ള സാമ്പത്തിക സ്രോതസ്സായി പരിവർത്തിപ്പിക്കും. ഇതുവഴി ലഭിക്കുന്ന അധിക പണം വഖഫ് ബോർഡിന്റെ വിവിധ പദ്ധതികൾ കാര്യക്ഷമമാക്കാൻ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top