13 December Friday

കലിക്കറ്റും എംജിയും കേരളയും ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
തേഞ്ഞിപ്പലം
ദക്ഷിണേന്ത്യ അന്തർ സർവകലാശാല വനിതാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ബുധനാഴ്ച തുടങ്ങും. ആതിഥേയരായ കലിക്കറ്റ് സർവകലാശാലയ്ക്കൊപ്പം എംജി, കേരള സർവകലാശാലകള്‍ ബുധനാഴ്ച കളത്തിലിറങ്ങും. ചൊവ്വാഴ്ച നടന്ന മത്സരങ്ങളിൽ റാണി ചന്നമ്മ സർവകലാശാല അളഗപ്പ സർവകലാശാലയെയും കേരള സർവകലാശാല ഭാരതീദാസൻ യൂണിവേഴ്സിറ്റിയെയും കർപ്പകം അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ തമിഴ്നാട് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയെയും തോൽപ്പിച്ചു. 
എംജി സർവകലാശാല മാംഗ്ലൂർ സർവകലാശാലയെയും മദ്രാസ് സർവകലാശാല ഓസ്മാനിയ സർവകലാശാലയെയും ആദികവി നന്നായ മഹാത്മാഗാന്ധി സർവകലാശാലയെയും പരാജയപ്പെടുത്തി. 
പ്രീ ക്വാർട്ടറിൽ വിജയിച്ച എംജി സർവകലാശാല, കോയമ്പത്തൂർ കർപ്പകം അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, പെരിയാർ സർവകലാശാല, കേരള സർവകലാശാല, മസൂർ സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, കലിക്കറ്റ് സർവകലാശാല ടീമുകൾ ബുധനാഴ്ച ക്വാർട്ടറിൽ മാറ്റുരയ്ക്കും.
 
പ്രധാന വാർത്തകൾ
 Top