14 December Saturday
ആക്ട് പുരസ്കാരം ടി പി മാധവന്‌ സമ്മാനിച്ചു

നാടിനെ ഒന്നിപ്പിക്കുന്നത്‌ കല:

സി രാധാകൃഷ്‌ണൻUpdated: Wednesday Nov 13, 2019

ആക്ട് പുരസ്കാരം നടൻ ടി പി മാധവന് സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ സമ്മാനിക്കുന്നു

 
 
തിരൂർ
നാടിനെയും നാട്ടുകാരേയും ഒന്നിപ്പിക്കുന്നത് കലയും സാംസ്കാരികപ്രവർത്തനവുമാണെന്ന്‌ സാഹിത്യകാരൻ സി രാധാകൃഷ്ണൻ. മത സമുദായ സൗഹാർദത്തിന്റെ വിളനിലമാണ്‌ മലപ്പുറം. ഈ നേട്ടത്തിനുപിറകിൽ കലാ സാംസ്കാരിക സാമൂഹ്യ പ്രവർത്തകരുടെ  പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. 
സിനിമാ - നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള ആക്ട് പുരസ്കാരം ചലച്ചിത്ര താരം ടി പി മാധവന്  സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു സി രാധാകൃഷ്ണൻ.തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിലെ ചടങ്ങിൽ ജനാർദനൻ പേരാമ്പ്ര അധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഗീത പള്ളിയേരി, പി ഐ റഹിയാനത്ത്, മുൻ നഗരസഭാ ചെയർമാൻ അഡ്വ. എസ് ഗിരീഷ്,  വി സൈയ്ത്, ഡോ. എം എൻ അബ്ദുറഹിമാൻ, സൂരജ് ഭാസുര, പി ശശിധരൻ, നൈന ബാവ, സന്തോഷ് മേനോൻ, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. എസ് ത്യാഗരാജൻ സ്വാഗതവും കെ പി സാജു നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top