24 October Thursday

അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

ആഷിഖ്‌

 തേഞ്ഞിപ്പലം 

ആറംഗ വിനോദസഞ്ചാര സംഘത്തിലെ ഒരാളെ കോടഞ്ചേരി അരിപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായി. പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനും പുത്തൂർ പള്ളിക്കൽ നാടകശേരി അബ്ദുൾ അസീസിന്റെ  മകനുമായ ആഷിഖി (22)നെയാണ് കാണാതായത്. ജ്വല്ലറിയിലെ സഹപ്രവർത്തകരോടൊപ്പം ഉല്ലാസയാത്രയ്‌ക്ക്‌ എത്തിയതായിരുന്നു. തിരുവോണദിനത്തിൽ രാവിലെയാണ് സംഭവം. തെരച്ചിൽ തുടരുന്നു.
പ്രധാന വാർത്തകൾ
 Top