20 September Sunday

ഓണക്കിറ്റ്‌ വിതരണം ഇന്നുമുതൽ

സ്വന്തം ലേഖകൻUpdated: Thursday Aug 13, 2020

മഞ്ചേരി ഗവ. ഗേൾസ് സ്‌കൂളിലെ കേന്ദ്രത്തിൽ ഓണകിറ്റുകൾ ഒരുക്കുന്ന സപ്ലൈകോ ജീവനക്കാർ

മഞ്ചേരി
ജില്ലയിലെ ഒമ്പതര ലക്ഷത്തിലധികം റേഷൻ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ് ഇന്നുമുതൽ വിതരണം ചെയ്യും.   11 ഇനം ഭക്ഷ്യവസ്തുക്കൾ കിറ്റിലുണ്ടാകും. സപ്ലൈകോ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രങ്ങളിലാണ് കിറ്റുകൾ ഒരുക്കുന്നത്.    വിവിധ താലൂക്കുകളിലെ റേഷൻ കടകളിലൂടെ കിറ്റ്‌ വിതരണംചെയ്യും. 
കൂടുതൽ കാർഡുകൾ മുൻഗണനാ വിഭാഗത്തിലാണ്‌. കുറവ്‌ അന്ത്യോദയ അന്നയോജന കാർഡുകൾ. മുൻഗണനേതര സബ്സിഡിക്കാരായി രണ്ട്‌ ലക്ഷത്തിലധികംപേരും മുൻഗണനേതര സബ്സിഡി ഇതര വിഭാഗക്കാരായി മൂന്നുലക്ഷത്തോളവും കാർഡുടമകളുണ്ട്‌. 
ആദ്യഘട്ടത്തിൽ മഞ്ഞ കാർഡ് ഉള്ളവർക്ക്‌ കിറ്റ് വിതരണംചെയ്യും. പിന്നാലെ മറ്റുള്ളവർക്കും.  
കിറ്റിൽ
പഞ്ചസാര –1 കിലോ, ചെറുപയർ അല്ലെങ്കിൽ വൻപയർ–-അരക്കിലോ, ശർക്കര-–-1 കിലോ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി എന്നിവ 500 ഗ്രാം വീതം. 
വെളിച്ചെണ്ണ–--500 ഗ്രാം അല്ലെങ്കിൽ സൺഫ്ളവർ ഓയിൽ–-ഒരു കിലോ, പപ്പടം -1 പാക്ക്, സേമിയ/പാലട- 1 പാക്ക്, ഗോതമ്പ് നുറുക്ക് -1 കിലോ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top