23 September Wednesday

വല നിറയട്ടെ, പ്രതീക്ഷയിലാണിവർ...

സ്വന്തം ലേഖകന്‍Updated: Thursday Aug 13, 2020

പൊന്നാനി മത്സ്യബന്ധനത്തിന് തയ്യാറെടുക്കുന്ന ബോട്ടിലേക്ക് ഐസ് കയറ്റുന്നു

പൊന്നാനി 
നീണ്ട കാത്തിരിപ്പിനൊടുവിൽ ബോട്ടുകൾ മീൻപിടിത്തത്തിനിറങ്ങി. ട്രോളിങ്‌ നിരോധം ജൂലൈ 31ന്  അവസാനിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ നീണ്ടുപോവുകയായിരുന്നു. തുടർന്ന്‌ വ്യാഴാഴ്‌ച പുലർച്ചെയാണ്‌ തൊഴിലാളികൾ മീൻപിടിക്കാൻ പോയത്‌. വലയെറിയുമ്പോൾ ഇവർ വലിയ പ്രതീക്ഷയിലാണ്‌. ചാകരയിൽ കുറഞ്ഞതൊന്നും ഇവരുടെ ദുഃഖമകറ്റില്ല. മദനിയ ബോട്ടുടമയും മത്സ്യതൊഴിലാളിയുമായ പുളിക്കൽ അലി കോയയുടെ വാക്കുകളിൽ തീരത്തിന്റെ വേദനയുണ്ട്‌.
 നാല് മാസത്തിനിടെ ചുരുങ്ങിയ ദിവസംമാത്രമാണ് ഇവർക്ക്‌ മീൻ പിടിക്കാൻ കഴിഞ്ഞത്‌.  ഇതോടെ, ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്ന ബോട്ട്‌ അറ്റകുറ്റപ്പണിക്ക് പണം കണ്ടെത്താനും ബുദ്ധിമുട്ടായി. ചില ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടുമില്ല.  കണക്കുപുസ്തകത്തിൽ നഷ്ടങ്ങൾമാത്രം എഴുതിച്ചേർത്ത കാലമാണ് കഴിഞ്ഞുപോയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top