23 September Wednesday

രോഗികൾ 261; സമ്പർക്കം 23

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

 മലപ്പുറം

തുടർച്ചയായ മൂന്നാം ദിവസവും ഇരുന്നൂറിലധികം പേർക്ക്‌ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ചു. 261 പേർക്കാണ്‌ കോവിഡ്‌–-19 സ്ഥിരീകരിച്ചത്‌. 237 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഒരു വയസ്സുള്ള രണ്ട്‌ കുഞ്ഞുങ്ങളുൾപ്പെടെ 20 പേർ 10 വയസ്സിൽ താഴെയുള്ള കുട്ടികളാണ്‌. ആരോഗ്യ പ്രവർത്തകരായ മുണ്ടേരി സ്വദേശി (29), നിലമ്പൂർ സ്വദേശിനി (47), എടക്കര സ്വദേശിനി (50) എന്നിവർക്ക്‌ വൈറസ്‌‌ ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഒരാൾ ഇതര സംസ്ഥാനത്തുനിന്നും 23 പേർ വിദേശത്തുനിന്നും എത്തി.
സമ്പർക്കത്തിലൂടെ
പെരുവെള്ളൂർ സ്വദേശികൾ–- 11, അരീക്കോട്‌, താനൂർ, നിലമ്പൂർ–-9, കൊണ്ടോട്ടി–എട്ട്, ഒളമതിൽ, വള്ളുവമ്പ്രം, മഞ്ചേരി–-ഏഴ്, ഐക്കരപ്പടി, മോങ്ങം, തുവ്വൂർ –ആറ്, കോട്ടക്കൽ, മലപ്പുറം–-അഞ്ച്, കാവനൂർ, അങ്ങാടിപ്പുറം, എടയൂർ, ചേലേമ്പ്ര–നാല്, 
പൊന്മള, പുളിക്കൽ, ആനക്കയം, വഴിക്കടവ്, മമ്പാട്, കരുവമ്പ്രം, ചുങ്കത്തറ, പന്താരങ്ങാടി, ചെറുവത്തൂർ–മൂന്ന്, മൊറയൂർ, കോഡൂർ, മേൽമുറി, എടപ്പാൾ,  പെരുമണ്ണ ക്ലാരി, മണ്ണാർമല, തിരൂരങ്ങാടി, ഒതുക്കുങ്ങൽ, പയ്യനാട്, ചാലിയാർ, ചെട്ടിപ്പടി, തവനൂർ, കീഴുപറമ്പ്‌–- രണ്ട്.
പുതുപറമ്പ്, ചെറുകര, വട്ടംകുളം, അമരമ്പലം, വടക്കുംപുറം, നെല്ലിക്കുത്ത്, എടരിക്കോട്, പാണ്ടിക്കാട്, വടക്കാങ്ങര, പറമ്പിൽപീടിക, പള്ളിക്കൽ, വടക്കാങ്ങര, കടുങ്ങല്ലൂർ, മുട്ടിപ്പാലം, അരക്കുപറമ്പ്, കുറുപ്പുംപടി, മാറഞ്ചേരി, കൈതക്കുണ്ട, വെളിമുക്ക്, നെല്ലിക്കുത്ത്, ചെറുകാവ്, കരുളായി, രാമപുരം, വാഴയൂർ, ആൽപ്പെറ്റപ്പടി, അകമ്പാടം, അദൃശേരി, ചാപ്പനങ്ങാടി, തെയ്യാല, എആർ നഗർ, നരിപ്പറമ്പ്, പാലേമാട്, വെളിമുറ്റം, ചെറുകോട്, കുറുമ്പലങ്ങോട്, പോരൂർ, നെടിയിരുപ്പ്, കക്കാട്, ഉഗ്രപുരം, കിളിനക്കോട്, ആട്ടീരി, ഊരകം, പെരിന്തൽമണ്ണ, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലെ ഓരൊരുത്തർ. തേഞ്ഞിപ്പലം സിഎഫ്‌എൽടിസിയിൽ നിരീക്ഷണത്തിലായിരുന്ന 22 വയസ്സുകാരൻ. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 23 പേർ. പാലക്കാട് സ്വദേശിയും തമിഴ്‌നാട് സ്വദേശിനിയും.
നിരീക്ഷണത്തിൽ 
33,791 പേര്‍ 
കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി 1610 പേരെക്കൂടി ജില്ലയിൽ നിരീക്ഷണത്തിലാക്കി. 33,791 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ പരിശോധിച്ച 77,032 സാമ്പിളിൽ 67,855 പേർ നെഗറ്റീവാണ്‌. 2328 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top