23 September Wednesday

ചികിത്സയ്‌ക്ക്‌ കൂടുതൽ കേന്ദ്രമൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
മലപ്പുറം
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കോവിഡ്‌ ചികിത്സയ്‌ക്ക്‌ കൂടുതൽ സിഎഫ്‌എൽടിസികളും ആശുപത്രികളും ജില്ലയിൽ ഒരുങ്ങി. കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ (സിഎഫ്‌എൽടിസി)‌ക്കായി 16,000 കിടക്കകൾ ഒരുക്കാൻ 248 കേന്ദ്രങ്ങളാണ്‌‌ കണ്ടെത്തിയത്‌. ആദ്യഘട്ടത്തിൽ 97 കേന്ദ്രങ്ങളിലായി 9500 കിടക്കകളും ഒരുക്കി. ഇവ പ്രവർത്തനസജ്ജമാണ്‌. കരിപ്പൂർ ഹജ്ജ് ഹൗസ്‌, കലിക്കറ്റ് സർവകലാശാല തുടങ്ങളിയ കേന്ദ്രങ്ങളിലാണ്‌‌ നിലവിൽ പ്രധാനമായും ആളുകളെ പ്രവേശിപ്പിക്കുന്നത്‌. ആവശ്യകതയനുസരിച്ച്‌ മറ്റ്‌‌ കേന്ദ്രങ്ങളും തുറക്കും. 
തീവ്രപരിചരണ വിഭാഗമടക്കം 1000 കിടക്കളുമായി അഞ്ച്‌ കോവിഡ്‌ ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്‌. പെരിന്തൽമണ്ണ ഇ എം എസ് നേഴ്‌സിങ്‌ ഹോസ്റ്റൽ, എംഇഎസ് ആർട്‌സ് കോളേജ്, നിലമ്പൂർ ഐജിഎംആർ ഹോസ്റ്റൽ, ട്രൈബൽ ഹോസ്റ്റൽ, കോട്ടക്കൽ മിം‌സ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവയാണ്‌ കോവിഡ്‌ ചികിത്സയ്‌ക്കൊരുങ്ങിയത്‌. ഇതിനുപുറമെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ട്രൂനാറ്റ്‌ പരിശോധന തുടങ്ങിയിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top