03 August Monday

ആനക്കയം ഫാമിലെ യൂണിയൻ നേതാവിനെ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

 

മലപ്പുറം
ആനക്കയം ഗവ. സീഡ്‌ ഫാമിലെ ഗവ. ഫാം വർക്കേഴ്‌സ്‌‌ യൂണിയൻ (സിഐടിയു)  യൂണിറ്റ്‌ സെക്രട്ടറി കൃഷ്ണകുമാറിനെ ജോലി സ്ഥലത്തുവച്ച്‌ മർദിച്ചു. ശനിയാഴ്ച പകൽ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ്‌ സംഭവം. ഗവ. ഫാം വർക്കേഴ്‌സ്‌‌ യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയംഗംകൂടിയായ കൃഷ്ണകുമാറിനെ അതേ ഫാമിലെ സ്ഥിരം തൊഴിലാളിയായ സുബ്രഹ്മണ്യനാണ്‌ കൈക്കോട്ടുകൊണ്ട്‌ തലക്കടിച്ചത്‌. സാരമായി പരിക്കേറ്റ കൃഷ്ണകുമാറിനെ  മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗവ. ഫാം വർക്കേഴ്‌സ്‌‌ യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. 
കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top