12 August Wednesday

17 സമ്പർക്കം 42 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

 

മലപ്പുറം
സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 17 പേരടക്കം ഞായറാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌ 42 പേർക്ക്‌. രോഗവ്യാപനം തടയാൻ പൊന്നാനിയിൽ നടത്തിയ പരിശോധനയിലാണ് 13 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 10 വയസ്സുള്ള പെൺകുട്ടിയും ഇതിൽ ഉൾപ്പെടും. 22 പേർ വിദേശത്തുനിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തി. 
ഇതുവരെ 1006 പേർക്ക്‌ വൈറസ് ബാധ സ്ഥിരീകരിച്ചു‌. 476 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
സമ്പർക്കത്തിലൂടെ
പൊന്നാനി സ്വദേശികളായ ലോറി ഡ്രൈവർ (40), സ്‌കൂൾ ലാബ് അസിസ്റ്റന്റ് (45), വിദ്യാർഥി (19),  ഈശ്വരമംഗലം സ്വദേശികളായ ഓട്ടോ ഡ്രൈവർ (40), 10 വയസ്സുകാരി, കച്ചവടക്കാരൻ (44), പൊന്നാനി ബിയ്യം സ്വദേശികളായ ഹോട്ടൽ തൊഴിലാളി (46), ടാക്‌സി ഡ്രൈവർ (29), നിർമാണ തൊഴിലാളി (40), ഓട്ടോ ഡ്രൈവർ (35),  ആശാ വർക്കർ (46), ലോട്ടറി കച്ചവടക്കാരൻ (57), വീടുകളിൽ ഭക്ഷണ വിതരണം നടത്തുന്നയാൾ (47) എന്നിവർക്കാണ്‌ പൊന്നാനിയിൽ നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയത്‌.
രോഗബാധ സ്ഥിരീകരിച്ച മൂന്നിയൂർ സ്വദേശിയുമായി ബന്ധമുള്ള മൂന്നിയൂർ സ്വദേശി (22), വാഴയൂർ സ്വദേശിനിയുടെ സഹോദരൻ വാഴയൂർ സ്വദേശി (37), പാലേമാട് സ്വദേശിയുമായി ബന്ധമുള്ള എടക്കര പാലേമാട് സ്വദേശി (42), ഊർങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുള്ള ഊർങ്ങാട്ടിരി സ്വദേശി (27) എന്നിവർക്ക്‌‌ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ.
വിദേശത്തുനിന്ന് എത്തിയവർ
■ ജിദ്ദ: പെരിന്തൽമണ്ണ സ്വദേശി (49), നന്നമ്പ്ര സ്വദേശി (50), മുട്ടിപ്പാലം സ്വദേശി (35), മൊറയൂർ സ്വദേശി (65), കൊണ്ടോട്ടി സ്വദേശി (55), കാവനൂർ സ്വദേശി (28), ചീക്കോട് സ്വദേശി (27), പൂക്കോട്ടൂർ സ്വദേശി (41), താനൂർ മുക്കോല സ്വദേശി (28), ഒഡീഷ സ്വദേശി (41)
■ റിയാദ്‌: തിരൂരങ്ങാടി കച്ചേരിപ്പടി സ്വദേശി (36), മൂത്തേടം തളിപ്പാടം സ്വദേശിനി (42), പറപ്പൂർ സ്വദേശിനികളായ 49 വയസ്സുകാരി, 32 വയസ്സുകാരി, കുറുവ പഴമള്ളൂർ സ്വദേശി (38), തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി (51), എടയൂർ സ്വദേശി (26), പോത്ത്കല്ല് പാതാർ സ്വദേശി (36)
■ ദോഹ: മാറഞ്ചേരി സ്വദേശി (32)
■ അബുദാബി: മാറാക്കര സ്വദേശി (46)
■ ഖത്തർ: തെന്നല സ്വദേശി (34), എടപ്പാൾ സ്വദേശി (26)
ഇതരസംസ്ഥാനം
■ ചെന്നൈ: എആർ നഗർ കൊളപ്പുറം സ്വദേശി (36)
■ മൈസൂർ: ലോറി ഡ്രൈവർ ചാലിയാർ സ്വദേശി (28)
■ ബംഗളൂരു: എടയൂർ കരേക്കാട് സ്വദേശി (59)

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top